കോഴിക്കോട് നാദാപുരത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പത്തുവയസ്സുകാരന് പരിക്കേറ്റു

Spread the love

കോഴിക്കോട്: നാദാപുരം വാണിമേലില്‍ ജനവാസമേഖലയിലിറങ്ങിയ കാട്ടുപന്നിയുടെ ആക്രമണത്തില്‍  പത്തുവയസ്സുകാരന് പരിക്കേറ്റു. വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിയിരിക്കെയാണ് ആക്രമണം.

video
play-sharp-fill

വാണിമേല്‍ വയല്‍പീടികയില്‍ പറമ്പത്ത് ഗഫൂറിന്റെ മകൻ ജസ്ലാൻ (10) ആണ് ആക്രമണത്തിനിരയായത്.

ഇന്ന് രാവിലെ വീടിന് സമീപത്തെ പറമ്പില്‍ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാട്ടുപന്നി ആക്രമിച്ചത്. കൈക്ക് പരിക്കേറ്റ ജസ്ലാനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ച്‌ ആവശ്യമായ ചികിത്സ നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനവാസമേഖലയില്‍, പ്രത്യേകിച്ച്‌ വീടിനോട് ചേർന്നുള്ള സ്ഥലങ്ങളില്‍ പോലും കാട്ടുപന്നി ശല്യം രൂക്ഷമാകുന്നത് നാട്ടുകാർക്കിടയില്‍ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.