
സുഹൃത്തിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങവെ പന്നിയുടെ ആക്രമണം ; അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 54 കാരന് ദാരുണാന്ത്യം
കൊല്ലം: ബൈക്കിൽ കാട്ടുപന്നി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 54 കാരൻ മരിച്ചു. ഇട്ടിവ വയല കോവൂര്‍ സ്വദേശി ബാബുവാണ് ( 54 ) മരിച്ചത്. ഇക്കഴിഞ്ഞ നാലാം തിയതി രാത്രിയാണ് സംഭവം നടന്നത്.
ബാബുവും സുഹൃത്ത് ബാലചന്ദ്രനും സഞ്ചരിച്ച ബൈക്കിൽ കാട്ടുപന്നി വന്ന് ഇടിക്കുകയായിരുന്നു. രാത്രി പത്തരയോടെ സുഹൃത്തിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങവെയായിരുന്നു പന്നിയുടെ ആക്രമണം ഉണ്ടായത്.
ബൈക്കിൽ നിന്ന് തെറിച്ച് വീണ് ഇരുവർക്കും പരിക്ക് പറ്റിയിരുന്നു. ബാബുവിന്‍റെ തലയ്ക്കാണ് പരിക്കേറ്റിരുന്നത്. ഗുരുതര പരിക്കേറ്റ ബാബുവിനെ ആദ്യം കടയ്ക്കൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. തുടർന്ന് ഇവിടെ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0