
മലപ്പുറം: കാട്ടുപന്നി ആക്രമണത്തില്‍ കോളേജ് അധ്യാപകനും കുഞ്ഞിനും പരിക്ക്.
നിലമ്പൂർ അമല്‍ കോളേജിലെ അധ്യാപകൻ മുനീറിനും രണ്ട് വയസുള്ള കുഞ്ഞിനുമാണ് പരിക്കേറ്റത്. രാവിലെ 7.10 ഓടെയായിരുന്നു അപകടം.
മൈലാടി ഗവ. യുപി സ്കൂളിന് സമീപത്ത് വച്ചാണ് പന്നിയുടെ ആക്രമണം ഉണ്ടായത്. കാലിന്‍റെ തുടയ്ക്കാണ് പന്നി കുത്തി സാരമായി പരിക്ക് പറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒക്കത്തുണ്ടായിരുന്ന രണ്ട് വയസുകാരനായ മകൻ തെറിച്ചുവീഴുകയായിരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷം മുനീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂത്ത കുട്ടിയെ മദ്റസയില്‍ ആക്കി നടന്ന് വരുമ്പോഴായിരുന്നു പന്നി ആക്രമണം.