കാട്ടുപന്നി ആക്രമണവും കൃഷി നാശവും തടയുന്നതിന് സത്വര നടപടികൾ സ്വീകരിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ

Spread the love

തിരുവനന്തപുരം: കോട്ടയം ജില്ലയിലെ പാമ്പാടി, പുതുപ്പള്ളി, മീനടം, കൂരോപ്പട വടവാതൂർ ഉൾപ്പെടെ പലപ്രദേശങ്ങളിലും കാട്ടുപന്നി ആക്രമണവും കൃഷി നാശവും തടയുന്നതിന് സത്വര നടപടികൾ സ്വീകരിക്കുവാൻ വനം വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ഇതു സംബന്ധിച്ച് എൻ.സി. പി. (എസ്) സംസ്ഥാന ജനറൽ സെക്രട്ടറിയും സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ അംഗവുമായ അഡ്വ. കെ. ആർ. രാജൻ വനം വകുപ്പു മന്ത്രിയെ നേരിൽ കണ്ടു നടത്തിയ നിവേദനത്തെ ത്തുടർന്നാണ് നടപടികൾ ഊർജിതപ്പെടുത്തുവാൻ മന്ത്രി നിർദ്ദേശം നൽകിയത്.

നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടി വച്ചു കൊല്ലുവാൻ പഞ്ചായത്തുകൾക്ക് അധികാരമുണ്ടെന്നും ആയത് ഫലപ്രദമായി വിനിയോഗിക്കുവാൻ പഞ്ചായത്തുകൾ തയ്യാറാകണമെന്നും കാട്ടുപന്നികളെ വെടി വച്ചു കൊല്ലാനുള്ള ചെലവും ഗവൺമെൻ്റ് വഹിക്കുമെന്നും മന്ത്രി ഉറപ്പുനൽകിയതായി അഡ്വ.കെ. ആർ. രാജൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group