
തിരുവനന്തപുരം: പെരിങ്ങമലയില്‍ കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തില്‍ യുവതിക്ക് പരിക്കേറ്റു.
സ്‌കൂട്ടിയില്‍ പോവുകയായിരുന്ന യുവതിയെ റോഡ് മുറിച്ച് കടക്കുകയായിരുന്ന കാട്ടുപന്നിക്കൂട്ടം ഇടിച്ചിടുകയായിരുന്നു.
പെരിങ്ങമല ബൗണ്ടര്‍ ജംഗ്ഷനില്‍ മുബിന്‍ മന്‍സിലില്‍ നിസ (44)നാണ് പരിക്കേറ്റത്.
നിസയെ സാരമായ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലേക്ക് പോകുന്നതിനിടെ പെരിങ്ങമല ഗാര്‍ഡര്‍ സ്റ്റേഷനും ബൗണ്ടര്‍ മുക്കിനും ഇടയില്‍ വച്ചാണ് അപകടം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സമീപത്തെ വീടിന്റെ മുന്നില്‍ സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സ്‌കൂട്ടറിന് ഇടിച്ച് തെറിപ്പിച്ചത് നാലോളം പന്നികള്‍ അടക്കുന്ന ഒരു കൂട്ടമാണ്.
ആദ്യത്തെ പന്നി സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ നിസ റോഡിലേക്ക് മറിഞ്ഞു വീണു. വീഴ്ചയില്‍ ഇവര്‍ റോഡില്‍ ഉരുണ്ട് പോയി. ഈ സമയം ഹെല്‍മറ്റ് ഊരി തെറിക്കുന്നതും വീഡിയോയില്‍ കാണാം. നിസയുടെ തലയ്ക്കും കാലിനും കൈയ്ക്കും സാരമായ പരിക്കേറ്റു.