പരിഭ്രാന്തി പരത്തി കാട്ടുപന്നി ; കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി പാഞ്ഞുകയറി

Spread the love

പത്തനംതിട്ട : കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ കാട്ടുപന്നി പാഞ്ഞുകയറി. മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

കാട്ടുപന്നി കയറിയ സമയം അത്യാഹിത വിഭാഗത്തിൽ രോഗികൾ ഉണ്ടായിരുന്നില്ല. 10 മിനിറ്റോളം പരിഭ്രാന്തി സൃഷ്‌ടിച്ചിട്ടാണ് പന്നി പുറത്തേക്ക് ഓടിയത്. പൂർണ്ണമായും പ്രവർത്തനമാരംഭിക്കാത്ത കോന്നി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെ ബ്ലോക്കിലാണ് പാഞ്ഞുകയറിയത്.

സെക്യൂരിറ്റി ജീവനക്കാർ ഇടപെട്ടതിനെ തുടർന്നാണ് പന്നി പുറത്തേക്ക് പോയത്. വിഷയവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതർ വിശദീകരണം നൽകിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group