കോട്ടയം-കുമളി ദേശീയ പാതയില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യം പതിവ് കാഴ്ച; കുട്ടിക്കാനം പൈന്‍വനത്തില്‍ ഒരു മാസത്തിനിടെ നാലുതവണ കാട്ടാനയിറങ്ങി; മുണ്ടക്കയം ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ ഭീതി പരത്തുന്നത് 30 ആനകൾ; പരുന്തുംപാറയില്‍ കടുവയെ റോഡില്‍ കണ്ടതോടെ രാത്രിയാത്രക്കാര്‍ ആശങ്കയിൽ

Spread the love

കോട്ടയം: കോട്ടയം-കുമളി ദേശീയ പാതയില്‍ പെരുവന്താനം-മുതല്‍ വണ്ടിപ്പെരിയാര്‍ വരെ വന്യമൃഗങ്ങളുടെ സാന്നിധ്യം പതിവായി. വിനോദസഞ്ചാരികളുടെ ഇടംകൂടിയായ കുട്ടിക്കാനം പൈന്‍വനത്തില്‍ ഒരു മാസത്തിനിടെ നാലു പ്രാവശ്യം കാട്ടാനയിറങ്ങി.

കഴിഞ്ഞ മാസം ഇറങ്ങിയ ആനകളെ ഒരു മണിക്കൂര്‍ ശ്രമിച്ചാണ് വനപാലകര്‍ നീക്കിയത്. ഇതോടെ ദേശീയപാതയില്‍ മണിക്കൂറുകള്‍ ഗതാഗതം മുടങ്ങി.

കുട്ടിക്കാനം മരിയഗിരി സ്‌കൂളിനു സമീപം ബുധനാഴ്ച രാത്രി ഇറങ്ങിയ ആന ജനവാസ മേഖലയിലേക്ക് കടന്ന് കൃഷി നശിപ്പിച്ചു. മതമ്പ മുതല്‍ പീരുമേട് വരെ വനമേഖലയില്‍ നൂറിലേറെ കാട്ടാനകളുണ്ട്. മുണ്ടക്കയം ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ 30 ആനകളാണ് റബര്‍ത്തോട്ടത്തില്‍ ഭീതി പരത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളഞ്ഞാങ്ങാനം മുതല്‍ പീരുമേട് വരെ പാതയില്‍ കടുവയും പുലിയും കരടിയും കാട്ടുപന്നിയും പതിവാണ്. പരുന്തുംപാറയില്‍ കടുവയെ റോഡില്‍ കണ്ടതോടെ രാത്രിയാത്രക്കാര്‍ ആശങ്കയിലാണ്.