വന്യജീവി ആക്രമണത്തിനെതിരെ മുണ്ടക്കയം പഞ്ചായത്തിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു ; 15 ദിവസത്തേക്ക് സേവനം ലഭ്യമാകും

Spread the love

മുണ്ടക്കയം: വന്യജീവി ആക്രമണങ്ങൾ തടയുന്നതിനായി വനംവകുപ്പിന്റെ സഹകരണത്തോടെ മുണ്ടക്കയം പഞ്ചായത്ത് ഓഫീസിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങി.

പഞ്ചായത്ത് പ്രസിഡന്‍റ് രേഖ ദാസ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ സി വി അനിൽകുമാർ, ഷിജി ഷാജി, ദിലീഷ് ദിവാകരൻ, പ്രസന്ന ഷിബു, വനംവകുപ്പ് ഉദ്യോഗസ്ഥരായ ബിനു മാത്യു, പി ശ്രീകുമാർ, സൗമ്യ എസ് നായർ, ജെ ഹിമ, ആർ അഞ്ചു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ മനോജ് കെ ചന്ദ്രൻ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തിന്റെ പ്രവർത്തനസമയങ്ങളിൽ തുടർച്ചയായ 15 ദിവസത്തേക്ക് ഹെൽപ്പ് ഡെസ്ക് സേവനം ലഭ്യമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group