
പത്തനംതിട്ട: വന്യജീവി സംരക്ഷണ പട്ടികയിലുൾപ്പെട്ട ഇരുതലമൂരിയെ വിൽപ്പന നടത്താനുള്ള ശ്രമത്തിനിടയിൽ ഒരാൾ പിടിയിൽ.
റിട്ടയേർഡ് കരസേനാ ഉദ്യോഗസ്ഥനും ഹരിപ്പാട് എസ് ബി ഐ ബ്രാഞ്ചിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥനുമായ വീയപുരം നൗഷാദ് മൻസിലിൽ എം.നൗഷാദ് (49) ആണ് റാന്നി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
ഹരിപ്പാട് രാമപുരം ഹൈസ്കൂൾ ജംഗ്ഷൻ ഭാഗത്ത് വന്യജീവിയായ ഇരുതലമൂരിയെ വിൽക്കാൽ ശ്രമിക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റാന്നി വനം റേഞ്ച് ഓഫീസർ ബി.ആർ ജയന്റെ നിർദേശത്തെ തുടർന്ന് കരികുളം ഡെപ്യൂട്ടി റേഞ്ച് ഓഫീസ് അധികൃതരാണ് നൗഷാദിനെ പിടികൂടിയത്. വില്പനയ്ക്കായി കൊണ്ടുവന്ന ഇരുതലമൂരിയ സർക്കാർ ബന്തവസ്സിൽ എടുത്തതായും നൗഷാദിനെ നാളെ റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്നും റേഞ്ച് ഓഫീസർ അറിയിച്ചു.



