വയനാട് വടവൻചാൽ കടൽമാടിൽ പുലിയുടെ ആക്രമണം: വളർത്തു നായയെ കടിച്ചുകൊന്നു

Spread the love

വയനാട് : വയനാട് വടവൻചാൽ കടൽമാടിൽ പുലിയുടെ ആക്രമണം. വേണാട്ടിൽ ബൈജുവിന്റെ വളർത്തുനായയെ ഇന്ന് പുലർച്ചെ പുലി ആക്രമിച്ചു കൊലപ്പെടുത്തി.

വീടിനു സമീപം കെട്ടിയ നായയുടെ ശരീരം പകുതി ഭക്ഷിച്ച നിലയിലായിരുന്നു.
വനപാലകർ സ്ഥലത്തെത്തി കാൽപ്പാട് പരിശോധിച്ച് പുലിയാണെന്ന് സ്ഥിരീകരിച്ചു. രണ്ടാം തവണയാണ് ഈ പ്രദേശത്ത് പുലിയുടെ ആക്രമണം ഉണ്ടാകുന്നത്.

കടൽമാട് റസിഡൻസ് അസോസിയേഷൻ വനവകുപ്പിന് നിവേദനം നൽകിയിട്ടുണ്ട്. സ്ഥലത്ത് കൂട് വെച്ച് പുലിയെ പിടികൂടണം, പ്രദേശത്ത് മനുഷ്യജീവിതത്തിന് ഭീഷണി ഉയരുന്നതിന് മുമ്പ് അടിയന്തിര നടപടി സ്വീകരിക്കണം എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഇതിൽ ഉന്നയിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group