
പാമ്പാടി: കാർഷിക വിളകളെ നശിപ്പിക്കുന്ന വന്യമൃഗങ്ങളിൽ നിന്ന് കർഷകരെ രക്ഷിക്കണമെന്നും, കാട്ടുപന്നികളെ കൊല്ലാനും മാംസം ഭക്ഷിക്കാനും കർഷകരെ അനുവദിക്കണമെന്നും എൻ സി പി (എസ്) പുതുപ്പള്ളി നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.
ഇതിനായി നിയമസഭയിൽ വച്ചിരിക്കുന്ന ഭേദഗതി നിയമം പാസ്സാക്കാൻ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒന്നിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പാമ്പാടിയിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് മാത്യു പാമ്പാടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എൻ സി പി (എസ്) സംസ്ഥാന ജനറൽ സെക്രട്ടറിയും കർഷക കടാശ്വാസ കമ്മീഷൻ അംഗവുമായ അഡ്വ. കെ ആർ രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ബാബു കപ്പക്കാല, റെജി കൂരോപ്പട, വി.കെ ഗോപാലകൃഷ്ണൻ മീനടം, രാധാകൃഷ്ണൻ ഓണമ്പള്ളി, എബിസൺ കൂരോപ്പട, ബിജു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group