നാട്ടിലിറങ്ങി കാട്ടുപന്നികൾ; കാഞ്ഞിരംപാറ ഭാഗത്ത് കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു; പന്നികളെ പിടികൂടാൻ വനംവകുപ്പിന്റെ സഹായം തേടാനൊരുങ്ങി പഞ്ചായത്ത്

Spread the love

ഞീഴൂർ: കാഞ്ഞിരംപാറ ഭാഗത്ത് പന്നിക്കൂട്ടം കൃഷി നശിപ്പിക്കുന്നു കർഷകർ ദുരിതത്തിൽ.പഞ്ചായത്തിലെ ഒന്നാം വാർഡിൽപെടുന്ന കാഞ്ഞിരംപാറ ഭാഗത്താണ് പന്നികൾ കൂട്ടത്തോടെയെത്തി കൃഷിയിടങ്ങളും മറ്റും നശിപ്പിക്കുന്നത്. കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള പന്നിക്കൂട്ടം കൃഷിയിടത്തിലെത്തി നാശംവരുത്തി മടങ്ങുകയാണ്. ഇവ എങ്ങനെ ഇവിടയെത്തിയെന്ന് ആർക്കുമറിയില്ല.

video
play-sharp-fill

നാട്ടുകാർ പരാതി നൽകിയതിനെത്തുടർന്ന് അധികൃതർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ഇവ ആരുടെയെങ്കിലുമണോയെന്ന് കണ്ടെത്താനായില്ല. പന്നികൾ നശിപ്പിച്ച കൃഷിയിടം നാട്ടുകാർ പഞ്ചായത്തധികൃതരെ കാണിച്ചു കൊടുത്തു.

സമീപവാസികൾ വളർത്തുന്ന പന്നികളാണെന്ന് പരാതി ഉയർന്നതിനെത്തുടർന്ന് ഇത്തരത്തിൽ അന്വേഷിച്ചെങ്കിലും തങ്ങളുടെയല്ല പന്നികളെന്ന് വീട്ടുകാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പന്നികളെ പിടികൂടാൻ വനംവകുപ്പിന്റെ സഹായം തേടാനുള്ള നീക്കത്തിലാണ് പഞ്ചായത്ത്. കാഞ്ഞിരംപാറ ഭാഗത്ത് ഏക്കറുകണക്കിന് സ്ഥലം കാടുപിടിച്ചുകിടപ്പുണ്ട്. ഇവിടെയാകും പന്നികൂട്ടങ്ങളുള്ളതെന്നും ഞീഴൂർ പഞ്ചായത്ത് പ്രദേശത്ത് കുറക്കൻമാരുടെ ശല്യവും രൂക്ഷമാണെന്നും നാട്ടുകാർ പറയുന്നു.