
പത്തനംതിട്ട: കാട്ടുപന്നി ആക്രമണത്തില്‍ പൊറുതിമുട്ടി എഴുമറ്റൂർ പഞ്ചായത്തിലെ ഇരുമ്പുകുഴി നിവാസികൾ. രാത്രിയായാൽ വീടിന് പുറത്തിറങ്ങാൻ പേടിയാണ്. എപ്പോൾ വേണമെങ്കിലും കാട്ടുപന്നിയുടെ മുൻപിൽ പെടാമെന്ന പേടിയിലാണ് ഇവിടെയുള്ളവർ.
കഴിഞ്ഞ ദിവസം എഴുമറ്റൂർ സ്വദേശി സജിത്ത് ജോലി കഴിഞ്ഞു വരുമ്പോൾ ഒരുകൂട്ടം കാട്ടുപന്നി ബൈക്കിന്റെ മുൻപിൽ ചാടി ബൈക്ക് അപകടത്തിൽപ്പെട്ടു.തലനാരിഴക്ക് ആണ് രക്ഷപ്പെട്ടത്.
നിരവധി തവണ പരാതി നൽകിയിട്ടും അധികാരികൾ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group