കൃഷിനാശം രൂക്ഷം, ഒൻപത് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു, നടപടി വനംവകുപ്പിന്റെ അനുമതിയോടെ

Spread the love

മലപ്പുറം: മലപ്പുറം തിരുവാലിയില്‍ കൃഷിയിടങ്ങളില്‍ നാശം വിതച്ച 9 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും വേട്ടക്കാരുടെയും നേതൃത്വത്തിലാണ് കാട്ടുപന്നികളെ കൊന്നത്.

വർഷങ്ങളായി കാട്ടുപന്നിയെ കൊണ്ട് പ്രദേശവാസികള്‍ പൊറുതി മുട്ടിയിരുന്നു. കൃഷിയിടങ്ങളില്‍ നാശം വിതയ്ക്കുകയും ജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുകയും ചെയ്ത പന്നികളെയാണ് പിടികൂടി  കൊന്നൊടുക്കിയത്. വനംവകുപ്പിന്റെ അനുമതിയോടെയാണ് ഈ നടപടി സ്വീകരിച്ചത്.

കാട്ടുപന്നികളെ വെടിവെച്ചു കൊന്നതിന് ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അവയെ മറവു ചെയ്തു. കഴിഞ്ഞ രണ്ടിലധികം വര്‍ഷമായി കാട്ടു പന്നികളുടെ ശല്യം കര്‍ഷകള്‍ക്ക് രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group