
മുണ്ടക്കയം: വന്യജീവികളുടെ ആക്രമണത്തില്‍ നിന്നും മലയോരമേഖലയിലെ കര്‍ഷകരെ രക്ഷിക്കുന്നതിന് ശ്വാശ്വത പരിഹാരം വേണമെന്ന് കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ പി സി തോമസ് എക്‌സ് എം പി. ആവശ്യപ്പെട്ടു.
മുണ്ടക്കയം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച കണ്ണിമല മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖല തകര്‍ന്നു കൊണ്ടിരിക്കുകയാണ് കര്‍ഷകരെ ദ്രോഹിക്കുവാന്‍ കേന്ദ്ര കേരള സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്നും കര്‍ഷകരെ സഹായിക്കുന്ന കേരളാ കോണ്‍ഗ്രസ് നയം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ഷാജി അറത്തിലിൽ അദ്ധ്യക്ഷത വഹിച്ചു.
പാര്‍ട്ടി സെക്രട്ടറി ജനറല്‍ ജോയി എബ്രഹാം എക്‌സ് എം പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ.ജയ്‌സണ്‍ ജോസഫ്, നിയോജക മണ്ഡലം പ്രസിഡന്റ് മജു പുളിക്കന്‍, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.സോണി തോമസ്, മറിയാമ്മ ജോസഫ്,ഉന്നതാധികാര സമിതിയംഗം സാബു പ്ലാത്തോട്ടം,ജില്ലാ സെക്രട്ടറിമാരായ ജിജി നിക്കോളാസ്,അജീഷ് വേലനിലം,ജോണി ആലപ്പാട്ട്,ജോര്‍ജ്ജ്കുട്ടി മടിക്കാങ്കല്‍,കുഞ്ഞുമോന്‍ അമ്പാട്ട്,സണ്ണി കാരന്താനം,തോമാച്ചന്‍ തടത്തില്‍,കെ റ്റി ഹമീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group