പ്രസവവേദനയിൽ കാട്ടാന: രണ്ട് മണിക്കൂര്‍ ട്രെയിൻ സര്‍വീസ് നിര്‍ത്തിവച്ചു; റെയില്‍വേ ട്രാക്കില്‍ സുഖപ്രസവം

Spread the love

റാഞ്ചി: ജാർഖണ്ഡ് വനമേഖലയിലെ റെയില്‍വേ ട്രാക്കില്‍ അമ്മയാനയ്ക്ക് സുഖപ്രസവം. ആനയ്ക്ക് സംരക്ഷകരായി എത്തിയത് ആകട്ടെ റെയിൽവേയും വനം വകുപ്പും.

ഈസ്റ്റേണ്‍ സെൻട്രല്‍ റെയില്‍വേയുടെ പരിധിയില്‍ വരുന്ന ബർക്കകാന ഹസാരിബാഗ് സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം.

പ്രസവവേദന അനുഭവിക്കുന്ന കാട്ടാനയ്ക്കായി ഉള്‍ക്കാട്ടിലൂടെ കടന്നുപോകുന്ന ചരക്കുതീവണ്ടി നിർത്തിയാണ് അധികൃതർ സംരക്ഷണമൊരുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലർച്ചെ മൂന്നുമണിക്കാണ് ഗർഭിണിയായ കാട്ടാനയുടെ സാന്നിധ്യം വനപാലകരുടെ ശ്രദ്ധയില്‍പ്പെട്ടത്. ആ വഴി കടന്നുപോകുന്ന തീവണ്ടികള്‍ പ്രസവവേദന അനുഭവിക്കുന്ന അമ്മയാനയെ ഇടിക്കാൻ സാധ്യതയുണ്ടെന്ന് രാംഗഢിലെ ഡിഎഫ്‌ഒ (ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസർ) നിതീഷ് കുമാറിനെ ഫോറസ്റ്റ് ഗാർഡ് അറിയിച്ചു. നിതീഷ് ഉടൻ തന്നെ ബർകാകാനയിലുള്ള റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയും ആ വഴിയുള്ള ട്രെയിൻ ഗതാഗാതം അമ്മയാനയുടെ പ്രസവം കഴിയുന്നതുവരെ നിർത്തിവെയ്ക്കാൻ നിർദേശം നല്‍കുകയും ചെയ്തിരുന്നു.

പിന്നീട് ആ വഴി കടന്നുപോയ ചരക്കുതീവണ്ടി ആനയുള്ള സ്ഥലത്തെത്തുന്നതിന് മുൻപ് അധികൃതർ പിടിച്ചിട്ടു. അതിനിടെ, റെയില്‍വേ ട്രാക്കില്‍ അമ്മയാന കുട്ടിയാനയ്ക്ക് ജന്മം നല്‍കുകയും ചെയ്തു.

സംഭവത്തിന്റെ വിവരം ലഭിച്ചതോടെയാണ് സമീപവാസികൾ സ്ഥലത്തെത്തിയത്. പ്രസവം കഴിഞ്ഞതിനു ശേഷം അമ്മയാനയെയും കുഞ്ഞിനെയും ആനക്കൂട്ടത്തിന്റെ ഭാഗത്തേക്ക് സുരക്ഷിതമായി എത്തിക്കാൻ വനംവകുപ്പിന് കഴിയുകയും ചെയ്തു.

രാജ്യത്തെ പ്രധാന ആനക്കൂട്ടങ്ങളിൽ ഒന്നാണ് ഈ പ്രദേശം വഴി സഞ്ചരിക്കുന്നത്. കഴിഞ്ഞ മാസമുണ്ടായ ഈ ഹൃദയസ്പർശിയായ രംഗത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.