വിൽ ടു വിൻ: കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഏകദിന സെമിനാർ സംഘടിപ്പിച്ചു

വിൽ ടു വിൻ: കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഏകദിന സെമിനാർ സംഘടിപ്പിച്ചു

കോട്ടയം: കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിൽ ടു വിൻ എന്ന പേരിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എൻ.പ്രതീഷ് സെമിനാറിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈ്‌സ് പ്രസിഡന്റ് അസീസ് മൂസ ഉദ്ഘാടനം ചെയ്തു. ഭക്ഷണമേഖലയും, പരിസ്ഥിതിയും എന്ന വിഷയത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് എക്‌സിക്യൂട്ടീവ് എൻജിനീയർ ബിജു ബി ക്ലാസ് എടുത്തു.

ഭക്ഷണവിതരണവും സ്റ്റാർ റേറ്റിംങും എന്ന വിഷയത്തിലെ സെമിനാർ സംസ്ഥാന വർക്കിംങ് പ്രസിഡന്റ് എം.എൻ ബാബു ഉദ്ഘാടനം ചെയ്തു. ഇൻസൈറ്റ് ക്ലാളിറ്റി കൺസൾട്ടൻസി സർവീസിന്റെ ഡയറക്ടർ എ.ആർ നാരായണൻ സെമിനാർ നയിച്ചു.

തുടർന്നു 2023 ലെ അംഗങ്ങൾക്കുള്ള മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതി സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസ് കമ്പനിയുമായി ചേർന്ന് പ്രകാശനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ സെക്രട്ടറി കെ.കെ ഫിലിപ്പ് കുട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെറീഫ്, ആർ.സി നായർ, സി.ടി സുകുമാരൻ നായർ, ടി.സി അൻസാരി, ഷാഹുൽ ഹമീദ്, വേണുഗോപാലൻ നായർ എന്നിവർ പ്രസംഗിച്ചു.