play-sharp-fill
മതനിന്ദ പരാമർശം: വിക്കിപീഡിയ നിരോധിച്ച് പാക്കിസ്ഥാൻ; നടപടി ഇസ്ലാം മതത്തെ അപമാനിക്കുന്ന കണ്ടൻ്റുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാൻ ടെലികോം അതോറിറ്റി നൽകിയ 48 മണിക്കൂർ സമയം അവസാനിച്ചതോടെ

മതനിന്ദ പരാമർശം: വിക്കിപീഡിയ നിരോധിച്ച് പാക്കിസ്ഥാൻ; നടപടി ഇസ്ലാം മതത്തെ അപമാനിക്കുന്ന കണ്ടൻ്റുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാൻ ടെലികോം അതോറിറ്റി നൽകിയ 48 മണിക്കൂർ സമയം അവസാനിച്ചതോടെ

സ്വന്തം ലേഖകൻ

ലാഹോർ : വിക്കിപീഡിയ നിരോധിച്ച് പാകിസ്ഥാൻ.ഉള്ളടക്കത്തിൽ ദൈവ ദൂഷണവും മതനിന്ദയും ഉണ്ടെന്നാരോപിച്ചാണ് നിരോധനം.ഇസ്ലാം മതത്തെ അപമാനിക്കുന്ന കണ്ടൻ്റുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാൻ ടെലികോം അതോറിറ്റി നൽകിയ 48 മണിക്കൂർ സമയം അവസാനിച്ചതോടെയാണ് നടപടി.


ഒരു സ്വതന്ത്ര ഓൺലൈൻ എൻസൈക്ലോപീഡിയാണ് വിക്കിപീഡിയ. എൻസൈക്ലോപീഡിയ വെബ്‌സൈറ്റായ വിക്കിപീഡിയ ലോകത്തിൻ്റെ പല ഭാഗത്ത് നിന്നും ആളുകൾ വായിക്കുന്ന വെബ്സൈറ്റാണ്. ഇതിൽ ഇസ്ലാം മതത്തെ അപമാനിക്കുന്ന ഉള്ളടക്കം പിൻവലിക്കണം എന്നാവശ്യപ്പെട്ടു നൽകിയ 48 മണിക്കൂർ സമയം അവസാനിച്ചതോടെയാണ് പൂർണ നിരോധനത്തിലേക്ക് പാകിസ്ഥാൻ ടെലികമ്യൂണിക്കേഷൻ അതോറിറ്റി കടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“അവർ ചില ഉള്ളടക്കങ്ങൾ നീക്കി. പക്ഷേ, എല്ലാം നീക്കം ചെയ്തില്ല. മതവിരുദ്ധത പ്രചരിപ്പിക്കുന്ന എല്ലാ ഉള്ളടക്കങ്ങളും നീക്കാതെ വിലക്ക് മാറ്റില്ല.”- വാർത്താവിതരണ മന്ത്രാലയം വക്താവ് മലഹത് ഒബൈദ് പറഞ്ഞു.

സമൂഹമാധ്യമ വമ്പന്മാരായ ഫെയ്സ്ബുക്, യുട്യൂബ് എന്നിവയും വിഡിയോ ഷെയറിങ് ആപ്പായ ടിക്ടോക്കും പലപ്പോഴായി പാക്കിസ്ഥാനിൽ നിരോധിക്കപ്പെട്ടിട്ടുണ്ട്.