
ഇന്ന് വൈഫൈ ഇല്ലാത്ത വീടുകൾ വിരളമായിരിക്കും. എന്നാൽ എല്ലായിടത്തും രാത്രിയിൽ ആവശ്യം വൈഫൈ ഓഫാക്കാറില്ല.
രാത്രിയിൽ ഉറങ്ങുന്നതിനു മുമ്പ് വൈ-ഫൈ മോഡം ഓഫ് ചെയ്യുന്നത് നല്ല ശീലമാണെന്ന് നിങ്ങൾക്കറിയാമോ? ആരോഗ്യപരമായും അല്ലാതെയും നിരവധി നേട്ടങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. റേഡിയേഷൻ പോലുള്ള പ്രശ്നങ്ങളിൽ നിന്നും ഒരു പരിധി വരെ ഇവ സംരക്ഷണം നൽകും.
രാത്രിയിൽ Wi-Fi ഓഫ് ചെയ്യുമ്പോൾ, ആ സമയം ഉണ്ടാകുന്ന വൈദ്യുതി ഉപയോഗം പൂർണ്ണമായി ലാഭിക്കാൻ സാധിക്കും. ഇത് നിങ്ങളുടെ വൈദ്യുതി ബില്ലിൽ ചെറിയൊരു വ്യത്യാസം ഉണ്ടാക്കാനും സഹായിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈ-ഫൈ റൂട്ടറുകൾ പ്രവർത്തിക്കുമ്പോൾ ഇലക്ട്രോമാഗ്നെറ്റിക് ഫീൽഡുകൾ പുറത്തുവിടുന്നുണ്ട്. ഇത് ആരോഗ്യത്തിന് ഹാനികരമല്ലെങ്കിലും, അനാവശ്യമായ റേഡിയേഷൻ ഒഴിവാക്കുന്നത് നല്ലതാണ്. ഉറങ്ങുന്ന സമയത്ത് വൈ-ഫൈ ഓഫ് ചെയ്യുന്നതിലൂടെ, ശരീരത്തിന് ചുറ്റുമുള്ള റേഡിയേഷന്റെ അളവ് കുറയ്ക്കാൻ സാധിക്കും.
ഇത്തരം റേഡിയേഷനുകൾ കോശങ്ങളുടെ ഊർജ്ജോത്പാദനം കുറയ്ക്കുകയും, ഉറക്ക സമയത്ത് നടക്കേണ്ട പ്രധാനപ്പെട്ട കേടുപാടുകൾ തീർക്കൽ പ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യാം.
ദീർഘകാലത്തേക്ക് റേഡിയേഷനുമായി സമ്പർക്കം പുലർത്തുന്നത് പുരുഷന്മാരിലെ പ്രത്യുൽപാദന ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം എന്നും പറയപ്പെടുന്നു.
വൈ-ഫൈ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നുള്ള സിഗ്നലുകൾ ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിച്ചേക്കാം എന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. വൈ-ഫൈ ഓഫ് ചെയ്യുന്നത് തടസ്സങ്ങളില്ലാത്ത നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
കൂടാതെ ഒരു ഇലക്ട്രോണിക് ഉപകരണം തുടർച്ചയായി പ്രവർത്തിക്കുന്നത് അവ ചീത്തയാകാനുള്ള സാധ്യത കൂട്ടുന്നു. രാത്രിയിൽ റൂട്ടറിന് വിശ്രമം നൽകുന്നത് അതിന്റെ ആന്തരിക ഭാഗങ്ങൾക്ക് തണുക്കാനും കൂടുതൽ കാലം കാര്യക്ഷമമായി പ്രവർത്തിക്കാനും സഹായിക്കുന്നതാണ്.




