play-sharp-fill
കേന്ദ്രസർക്കാറിന്റെ ഇന്റർനെറ്റ് നിരോധനം; മറുപടിയുമായി ഡൽഹി സർക്കാർ,  സൗജന്യ വൈഫൈ സംവിധാനം ഏർപ്പെടുത്താൻ നിർദേശം നൽകി കെജരിവാൾ

കേന്ദ്രസർക്കാറിന്റെ ഇന്റർനെറ്റ് നിരോധനം; മറുപടിയുമായി ഡൽഹി സർക്കാർ,  സൗജന്യ വൈഫൈ സംവിധാനം ഏർപ്പെടുത്താൻ നിർദേശം നൽകി കെജരിവാൾ

 

സ്വന്തം ലേഖകൻ

ഡൽഹി : കേന്ദ്ര സർക്കാരിന്റെ ഇന്റെർനെറ്റ് നിരോധത്തിന് മറുപടി നൽകി ഡൽഹി സർക്കാർ. പ്രക്ഷോഭങ്ങൾ നടക്കുന്ന സാഹചര്യത്തിൽ രാജ്യതലസ്ഥാനത്ത് ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുയാണ് കേന്ദ്രസർക്കാർ. ഇതിന്  മറുപടിയുമായാണ്
ഡൽഹി സർക്കാർ രംഗത്തെത്തിയത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നിർദ്ദേശപ്രകാരം ഡൽഹിയിൽ സൗജന്യമായി വൈഫൈ സംവിധാനം ഏർപ്പെടുത്തി.

പ്രക്ഷോഭങ്ങൾ വ്യാപകമായതിനെ തുടർന്ന് നേരത്തെ ഡൽഹിയിൽ ടെലഫോൺ ഇന്റർനെറ്റ് സേവനങ്ങൾക്ക് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. എയർടെൽ, വോഡാഫോൺ ഐഡിയ, റിലയൻസ് ജിയോ സർവീസുകളാണ് നിലവിൽ നിർത്തിവെച്ചിരിക്കുന്നത്. സർക്കാർ നിർദ്ദേശപ്രകാരമാണ് ഇന്റർനെറ്റ് സർവീസുകൾ നിർത്തിവെച്ചതെന്ന് എയർടെൽ കമ്പനി അറിയിച്ചു. കോൾ, ഇന്റർനെറ്റ്, മെസേജ് സംവിധാനങ്ങളും നിറുത്തിവെച്ചതായും എയർടെൽ അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ 10 മണി മുതലാണ് എല്ലാ സർവീസുകളും നിറുത്തിവെച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group