ഉറങ്ങിക്കിടന്ന ഭാര്യയെ കമ്പിവടി ഉപയോഗിച്ച് തലക്ക് അടിച്ച് കൊലപ്പെടുത്തി ഭർത്താവ് ; തോട്ടടുത്ത മുറിയിൽ ഭർത്താവും തൂങ്ങി മരിച്ചു

Spread the love

സ്വന്തം ലേഖകൻ

അടിമാലി: ഉറങ്ങിക്കിടന്ന ഭാര്യയെ തലക്കടിച്ച്‌ കാെലപ്പെടുത്തിയ ശേഷം ഭര്‍ത്താവും തൊട്ടടുത്ത മുറിയിൽ തൂങ്ങി മരിച്ചു. മാങ്കുളം ആനകുളം നെടുമ്പാലപ്പുഴയില്‍ ജാേസഫ് മാത്യു (62 ) ഭാര്യ സെലിന്‍ (59) എന്നിവരാണ് മരിച്ചത്. സെലിന്റെ മൃതദേഹത്തിന് 2 ദിവസവും ജോസഫ് മാത്യുവിന്‍റെ മൃതദേഹത്തിന് ഒരു ദിവസം പഴക്കമാണ് ഉള്ളത് എന്ന് പൊലീസ് പറഞ്ഞു.

ആർ മാസങ്ങൾക്ക് മുന്‍പ് അമിതമായി ഗുളികകൾ കഴിച്ച്‌ ജാേസഫ് ജീവനാെടുക്കാന്‍ ശ്രമിച്ചിരുന്നു. ഇവർക്ക് സാമ്പത്തികമായി പ്രയാസങ്ങള്‍ ഉണ്ടായിരുന്നതായി അറിവില്ലെന്നുംല്ലെന്നും പൊലീസ് പറഞ്ഞു. വീടുകളില്‍ നിന്നും മറ്റും മലഞ്ചരക്ക് ഉൽപന്നങ്ങൾ വാങ്ങി വില്‍പ്പന നടത്തുന്ന തൊഴിലാണ് ചെയ്തിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെലിന്‍ കിടപ്പ് മുറിയിലെ ബെഡില്‍ മലര്‍ന്ന് കിടക്കുകയായിരുന്നു. തലക്ക് മാരകമായ മുറിവ് ഉണ്ട്. താെട്ടടുത്ത മുറിയിലാണ് ജോസഫ് മാത്യു തൂങ്ങി മരിച്ചത്. സെലിൻ കിടന്ന കട്ടിലിനു സമീപം കമ്പിപ്പാരയും കിടപ്പുണ്ട്. വീട്ടില്‍ നിന്നും ആളനക്കം ഇല്ലാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് സംഭവം പുറം ലോക മറിയുന്നത്..

മകള്‍ ലിഡ മരുമകന്‍ സനൂപ്. ഇവര്‍ കോട്ടയത്താണ് താമസം. മൂന്നാര്‍ ഡിവൈ.എസ്.പി. എ.ആര്‍. മനോജ്, മൂന്നാര്‍ സി.ഐ. മനേഷ് പൗലോസ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ സംഭവ സ്ഥലത്ത് നിന്നും മാറ്റിയിട്ടില്ല. ഇന്‍ക്വസ്റ്റ് നടപടി ബുധനാഴ്ച പൂര്‍ത്തിയാക്കിയ ശേഷമാണ് പോസ്റ്റുമോര്‍ട്ടത്തിന് മാറ്റുകയുള്ളു.