video

00:00

ആൺകുട്ടികളെ രണ്ടു പേരെ വഴിയിൽ ഉപേക്ഷിച്ചു; കാമുകൻ വന്നു വിളിച്ചപ്പോൾ കുട്ടികളുടെ കൈവിട്ട് കൂടെ പോയി; പത്തനംതിട്ടയിലെ ബീനയും കാമുകനും റിമാൻഡിൽ

ആൺകുട്ടികളെ രണ്ടു പേരെ വഴിയിൽ ഉപേക്ഷിച്ചു; കാമുകൻ വന്നു വിളിച്ചപ്പോൾ കുട്ടികളുടെ കൈവിട്ട് കൂടെ പോയി; പത്തനംതിട്ടയിലെ ബീനയും കാമുകനും റിമാൻഡിൽ

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവല്ല: സംസ്ഥാനത്ത് വിവാഹിതരായ വീട്ടമ്മമാരുടെ അവിഹിത ബന്ധങ്ങളും ഒളിച്ചോട്ടങ്ങളും വർദ്ധിക്കുകയാണ്. ഈ ഒളിച്ചോട്ടത്തിന്റെ ഏറ്റവും പുതിയ കഥ പുറത്തു വന്നിരിക്കുന്നത് പത്തനംതിട്ടയിൽ നിന്നാണ്. ഒൻപതും, പതിമൂന്നും വയസ്സുള്ള ആൺകുട്ടികളെ റോഡിലുപേക്ഷിച്ച് കാമുകനോടൊപ്പം പോയ പത്തനംതിട്ട സ്വദേശിയായ യുവതിയാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്. സംഭവത്തിനൊടുവിൽ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു.

പത്തനംതിട്ട വെട്ടിപ്പുറം തോപ്പിൽ വീട്ടിൽ 38 വയസുള്ള ബീനയെ യാണ് അറസ്റ്റ് ചെയ്തത്. മക്കളായ അദ്വൈതിനെയും ആദിയേയും മലയാലപ്പുഴയിലുള്ള ബന്ധുവീട്ടിന് സമീപം റോഡിലുപേക്ഷിച്ചിട്ട് കാമുകനായ രതീഷിനൊപ്പം കഴിഞ്ഞ ഡിസംബർ 14 നാണ് ബീന നാടുവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലച്ചിറയിൽ ഹോട്ടൽ നടത്തുന്ന രതീഷ് രണ്ടു തവണ വിവാഹിതനും നിരവധി കേസ്സുകളിലെ പ്രതിയുമാണ്. ചെന്നൈ, രാമേശ്വരം, തേനി, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ കറങ്ങിയിട്ട് തിരികെ നാട്ടിലെത്തി കടമ്മനിട്ടയിലുള്ള സുഹൃത്തിന്റെ വീട്ടിൽ രഹസ്യമായി കഴിയവേയാണ് ഇരുവരും പൊലീസ് പിടിയിലായത്.

സിം കാർഡ് മാറ്റി മാറ്റി ഉപയോഗിച്ചായിരുന്നു ഇവരുടെ സഞ്ചാരം. ബീനയുടെ ഭർത്താവ് മുമ്പ് ഗൾഫിലായിരുന്നു. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസ്സ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ബീന അട്ടക്കുളങ്ങര സബ് ജയിലിലും രതീഷ് കൊട്ടാരക്കര ജയിലിലുമാണ്.