വിവാഹമോചനത്തിന് സമ്മതമല്ലെന്നറിയിച്ച ഭാര്യയ്ക്കും പിതാവിനും നേരെ യുവാവിന്റെ ആക്രമണം; ഇരുവരെയും യുവാവ് ആക്രമിച്ചത് കുടുംബ കോടതിയില്‍ കൗണ്‍സിലിംഗിന് എത്തിയപ്പോള്‍; സംഭവം നടന്നത്, കൗണ്‍സിലറും കോടതി ഉദ്യോഗസ്ഥരും നോക്കി നില്‍ക്കെ
സ്വന്തം ലേഖകൻ
ഇടുക്കി: വിവാഹമോചനത്തിന് സമ്മതമല്ലെന്നറിയിച്ച ഭാര്യയ്ക്കും പിതാവിനും നേരെ യുവാവിന്റെ ആക്രമണം. ഭര്‍ത്താവായ അനൂപ് വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തിട്ടുണ്ടായിരുന്നു.
കേസുമായി ബന്ധപ്പെട്ട് തൊടുപുഴയിലെ കുടുംബ കോടതിയില്‍ കൗണ്‍സിലിംഗിന് എത്തിയതായിരുന്നു മൂലമറ്റം സ്വദേശികളായ ഭാര്യ ജുവലും പിതാവ് തോമസും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൗണ്‍സിലിംഗില്‍ വിവാഹമോചനത്തിന് ജൂവലിന് സമ്മതമല്ലെന്ന് നിലപാട് എടുത്തതോടെയാണ് അക്രമമുണ്ടായത്. കൗണ്‍സിലറും കോടതി ഉദ്യോഗസ്ഥരും നോക്കി നില്‍ക്കെയായിരുന്നു സംഭവം നടന്നത്.
പ്രതിക്കെതിരെ കേസെടുക്കാൻ തൊടുപുഴയിലെ കുടുംബകോടതി പൊലീസിന് നിര്‍ദ്ദേശം കൊടുത്തു. ആശുപത്രിയില്‍ ചികിത്സയിലുളള ജുവലിന്റെയും തോമസിന്റെയും മൊഴി പൊലീസ് എടുത്തിട്ടുണ്ട്.
അനൂപ് ഒളിവിലാണെന്നാണ് പൊലീസ് നല്‍കിയ വിവരം. ജൂവലിനും തോമസിനുമെതിരെ പരാതിയുമായി അനൂപിന്റെ മാതാപിതാക്കളും പൊലീസിനെ സമീപിച്ചിട്ടുണ്ട്.