
സ്വന്തം ലേഖിക
കോട്ടയം: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയുടെ ബന്ധുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
തലയോലപ്പറമ്പ് മിഠായിക്കുന്നം ഭാഗത്ത് ജയേഷ് ഭവനം വീട്ടിൽ ജയൻ മകൻ ജയേഷ് വി.ജെ (39) നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ദേഹോപദ്രവം ഏൽപ്പിക്കുന്നത് അറിഞ്ഞ് ഇത് തടയാൻ എത്തിയ ഭാര്യയുടെ ബന്ധുവായ ഷാജിയെയാണ് വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്.
ഷാജിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും ഇയാൾ ആക്രമിച്ചു. പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.എച്ച്.ഓ ജയൻ കെ.എസ്, എസ്.ഐ സുധീരൻ,എ.എസ്.ഐ റെജി, സി.പി.ഓ മാരായ, സ്വപ്ന കരുണാകരൻ, പ്രവീൺ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.