ഭർത്താവിന് മറ്റൊരു യുവതിയുമായി ബന്ധം, ചോദ്യം ചെയ്ത ഭാര്യയെ പൊതുനിരത്തിൽ വച്ച് ക്രൂരമായി മർദ്ദിച്ചു: സംഭവത്തിൽ അമ്മയ്ക്കും കൈക്കുഞ്ഞിനും പരിക്ക്

Spread the love

 

ആലപ്പുഴ: മണ്ണഞ്ചേരിയിൽ ഭാര്യക്ക് ഭർത്താവിന്റെ ക്രൂര മർദ്ദനം. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി സനിൽ ആണ് ഭാര്യയെ പൊതുനിരത്തിൽ വച്ച് ക്രൂരമായി മർദിച്ചത്.

video
play-sharp-fill

 

വിവാഹേതര ബന്ധം ആരോപിച്ച് ഭാര്യ ഭർത്താവിനെ ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ ഭർത്താവ്  കൈക്കുഞ്ഞുമായി നിന്ന ഭാര്യയുടെ മുടിക്ക് കുത്തിപ്പിടിച്ച് ഇരു കരണത്തും അടിക്കുകയായിരുന്നു. സനിലിന്റെ മർദ്ദനത്തിൽ അമ്മയുടെയും കുഞ്ഞിന്റെയും തലകൾ കൂട്ടിയിടിച്ചപ്പോഴാണ് കുട്ടിക്ക് പരിക്കേറ്റത്.

 

തുടർന്ന് ഭാര്യയെ നിലത്തുകിടത്തി കഴുത്തു ഞെരിക്കാനും സനിൽ ശ്രമിച്ചു. ഭർതൃപിതാവിന്റെ ഇടപെടലിലാണ് യുവതി രക്ഷപ്പെട്ടത്. മർദ്ദനത്തിന്റെ സിസിടിവിദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അമ്മയും കുഞ്ഞും നിലവിൽ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group