video
play-sharp-fill

ഫോണില്‍ മുന്‍ കാമുകിയുമായുള്ള ചാറ്റും ഒരുമിച്ചുള്ള ചിത്രങ്ങളും ; ഭര്‍ത്താവിന്റെ രഹസ്യഭാഗത്ത് തിളച്ചയെണ്ണയൊഴിച്ച് ഭാര്യ

ഫോണില്‍ മുന്‍ കാമുകിയുമായുള്ള ചാറ്റും ഒരുമിച്ചുള്ള ചിത്രങ്ങളും ; ഭര്‍ത്താവിന്റെ രഹസ്യഭാഗത്ത് തിളച്ചയെണ്ണയൊഴിച്ച് ഭാര്യ

Spread the love

കൊച്ചി: പെരുമ്പാവൂരില്‍ ഭര്‍ത്താവിന്റെ രഹസ്യഭാഗത്ത് ഭാര്യ തിളച്ചയെണ്ണയൊഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

ഭര്‍ത്താവിന്റെ ഫോണില്‍ മുന്‍ കാമുകിയുമായുള്ള ചാറ്റും ഒരുമിച്ചുള്ള ചിത്രങ്ങളും കണ്ടത് ഭാര്യ ചോദ്യം ചെയ്തിരുന്നു. ഇത് തർക്കത്തിലേക്കും പിന്നീട് ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.

ചൊവാഴ്ചയാണ് സംഭവം. സംഭവത്തില്‍ പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തു. പ്രതിയെ ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. പ്രാഥമിക അന്വേഷണത്തിനും ചോദ്യം ചെയ്യലിനും ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group