ഭാര്യയുടെ വേദന കാണാന്‍ പറ്റുന്നില്ലെങ്കില്‍ ബാറില്‍ പോയി മദ്യം കഴിക്കു; കാല് വേദനയുമായി എത്തിയ രോഗിയെ അധിക്ഷേപിച്ച്‌ ഡോക്ടര്‍

Spread the love

 

തൃശൂര്‍: കാല് വേദനയുമായി എത്തിയ രോഗിയെ അധിക്ഷേപിച്ച്‌ ഡോക്ടര്‍. തൃശൂര്‍ ദയാ ആശുപത്രിലാണ് സംഭവം. കുറിപ്പടിയില്‍ കാല് വേദനയാണെങ്കില്‍ വിശ്രമിക്കരുതെന്നും ബാറില്‍ പോകാനുമാണ് പരി​ഹാസരൂപേണ എഴുതി നല്‍കിയത്.

video
play-sharp-fill

ഇന്നലെ രാവിലെയാണ് മമ്മിയൂര്‍ സ്വദേശി ഭാര്യയുമായി ചികിത്സയ്ക്ക് എത്തുന്നത്. വസ്‌കുലാര്‍ സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍ റോയ് വര്‍ഗീസിനെയാണ് കഠിനമായ കാലുവേദനയുമായി ഭാര്യയുമായി ഇയാള്‍ എത്തിയത്.

വേദന സഹിക്കാന്‍ വയ്യെന്ന് പറഞ്ഞപ്പോള്‍ ആദ്യം എക്‌സ് റേ എടുക്കാന്‍ പറയുകയും റിപ്പോര്‍ട്ടുമായി ചെന്നപ്പോള്‍ ഇത് തനിക്ക് പരിഹരിക്കാന്‍ പറ്റില്ലെന്നും ഭാര്യയുടെ വേദന സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഭര്‍ത്താവിനോട് ബാറില്‍ പോകാനുമായിരുന്നു ഡോക്ടറുടെ കുറിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞെരമ്ബുകള്‍ക്ക് പ്രശ്‌നമുണ്ടോ എന്ന് ചോദിച്ചപ്പോള്‍, അതൊന്നും തനിക്ക് അറിയില്ലെന്നും, ബെഡ് റെസ്‌റ്റൊന്നും വേണ്ട ഓടിച്ചാടി നടന്നോ, ഭാര്യയുടെ വേദന കാണാന്‍ പറ്റുന്നില്ലെങ്കില്‍ ബാറില്‍ പോയി മദ്യം കഴിക്കൂ എന്നുമാണ് ഡോക്ടര്‍ രോഗിയോടും ഭര്‍ത്താവിനോടും പറഞ്ഞത്. രോഗിയോട് മോശമായി സംസാരിക്കുക മാത്രമല്ല ഡോക്ടറുടെ ലെറ്റര്‍ പാഡില്‍ ഇതേ വാചകങ്ങള്‍ എഴുതി രോഗിക്ക് നല്‍കുകയും ചെയ്തു.