video
play-sharp-fill
ഭാര്യയെ കഴുത്ത ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമം…! പൊലീസ് കേസെടുത്തതോടെ ഒളിവിൽ പോയി..! പ്രതി തൂങ്ങിമരിച്ച നിലയില്‍

ഭാര്യയെ കഴുത്ത ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമം…! പൊലീസ് കേസെടുത്തതോടെ ഒളിവിൽ പോയി..! പ്രതി തൂങ്ങിമരിച്ച നിലയില്‍

സ്വന്തം ലേഖകൻ

മാനന്തവാടി: ഭാര്യയെ കഴുത്ത ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതി തൂങ്ങിമരിച്ച നിലയില്‍ . വെള്ളമുണ്ട എരിച്ചനകുന്ന് കോളനിയിലെ ബാലനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമാണ് ബാലന്‍ ഭാര്യ ശാലിനിയെ കഴുഞ്ഞ് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. ശാലിനിയെ ആദ്യം വയനാട്ടിലെ ആശുപത്രിയിലും പിന്നീട് വിധഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുവരികയായിരുന്നു. ഇവര്‍ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിലാണ് ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാലന്റെ ഭാര്യ ശാലിനിയെ കഴുത്ത് ഞെരിച്ചുകൊല്ലാന്‍ ശ്രമിച്ചതിന് വെള്ളമുണ്ട പൊലീസ് ബാലന്റെ പേരില്‍ കേസെടുത്തിരുന്നു. പൊലീസ് കേസെടുത്തതോടെ ബാലന്‍ ഒളിവില്‍ പോകുകയായിരുന്നു.

പൊലീസ് പ്രതിയെ തിരഞ്ഞുകൊണ്ടിരിക്കെയാണ് ബുധനാഴ്ച ഇദ്ദേഹത്തെ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.