
മാനന്തവാടി : വയനാട്ടിൽ ഭർത്താവിനെ തലയ്ക്ക് അടിച്ചുകൊന്ന സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. കാര്യമ്പാതി ചന്ദ്രൻ (56) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ഭവാനി (54) യെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു കൊലപാതകം. പുലർച്ചെ മൂന്നു മണിയോടെ ശുചിമുറിയിൽ പോകുന്നതിനായി കട്ടിലിൽ നിന്നും എഴുന്നേറ്റ ചന്ദ്രൻ നിലത്തു വീണെന്നായിരുന്നു മൊഴി.
മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ മരണ കാരണത്തിൽ സംശയം പ്രകടിപ്പിച്ചതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് കോണിച്ചിറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്. സ്ഥിരം മദ്യപാനിയായ ചന്ദ്രൻ വീട്ടിൽ വന്ന് തന്നെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് ഭാര്യ ഭവാനി മൊഴി നൽകി.
വഴക്കിനിടെ ഭവാനി ചന്ദ്രന്റെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.



