play-sharp-fill
ഭാര്യയുടെ കൂട്ടുകാരിയെ സഹായിക്കാൻ അടുക്കളയിൽ കയറി: തരംകിട്ടിയപ്പോൾ യുവതിയെ കടന്നു പിടിച്ചു; നിലവിളിച്ചതോടെ ഇറങ്ങിയോടി; യുവാവ് ഒടുവിൽ പൊലീസ് പിടിയിലായി

ഭാര്യയുടെ കൂട്ടുകാരിയെ സഹായിക്കാൻ അടുക്കളയിൽ കയറി: തരംകിട്ടിയപ്പോൾ യുവതിയെ കടന്നു പിടിച്ചു; നിലവിളിച്ചതോടെ ഇറങ്ങിയോടി; യുവാവ് ഒടുവിൽ പൊലീസ് പിടിയിലായി

ക്രൈം ഡെസ്‌ക്

ഇടുക്കി: ഭാര്യയുടെ കൂട്ടുകാരിയെ സഹായിക്കാൻ വീടിനുള്ളിൽ കയറി ഗ്യാസ് സിലിണ്ടർ വയ്ക്കാൻ സഹായിച്ച ശേഷം യുവതിയെ കടന്നു പിടിച്ച യുവാവ അറസ്റ്റിലായി. ഭാര്യയുടെ സുഹൃത്തും യുവതിയും അയൽവാസിയുമായ പെൺകുട്ടിയെയാണ് ഇയാൾ കടന്നു പിടിച്ചത്. പെൺകുട്ടി ബഹളം വച്ചതോടെ വീട്ടിൽ നിന്നും ഇറങ്ങിയോടിയ പ്രതിയെ പരാതിയെ തുടർന്ന് പിന്നാലെ എത്തിയ പൊലീസുകാർ പിടികൂടുകയായിരുന്നു.

വണ്ണപ്പുറം പൊടിപാറയ്ക്കൽ ഷരീഫിനെയാണ് (33) കാളിയാർ എസ്.ഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. മൂന്നു ദിവസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യയുടെ സുഹൃത്തായ യുവതിയുടെ വീട്ടിൽ പാചകവാതക സംവിധാനത്തിന്റെ തകരാർ പരിഹരിക്കാനാണ് ഇയാൾ എത്തിയത്. വീട്ടിൽ മറ്റാരുമില്ലെന്നു മനസിലാക്കിയ ഇയാൾ യുവതിയെ പീഡിപ്പിക്കൻ ശ്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ പരാതിയിൽ അന്നു തന്നെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ ഒളിവിൽ പോയി. ഇന്നലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ഇയാളും ഭാര്യയും പ്രണയിച്ച് വിവാഹം കഴിച്ചവരാണെന്ന് പൊലീസ് പറഞ്ഞു. ഇവർ തമ്മിൽ വളരെ അടുപ്പമായിരുന്നു. ഇയാൾ തന്നെയാണ് ഭാര്യയുടെ സുഹൃത്തിനും കുടുംബത്തിനുംവീടിന് അടുത്തു തന്നെ താമസ സൗകര്യം ക്രമീകരിച്ചതും.