video
play-sharp-fill

കുഞ്ഞിനെ കാണാന്‍ ഗള്‍ഫില്‍ നിന്ന് എത്തിയ ഭര്‍ത്താവിന്‍റെ കൺമുന്നില്‍ യുവതി കുഴഞ്ഞുവീണ് മരിച്ചു

കുഞ്ഞിനെ കാണാന്‍ ഗള്‍ഫില്‍ നിന്ന് എത്തിയ ഭര്‍ത്താവിന്‍റെ കൺമുന്നില്‍ യുവതി കുഴഞ്ഞുവീണ് മരിച്ചു

Spread the love

സ്വന്തം ലേഖിക

കാസര്‍കോട്: കുഞ്ഞിനെ കാണാന്‍ ഗള്‍ഫില്‍ നിന്ന് ഭര്‍ത്താവെത്തി നിമിഷങ്ങള്‍ക്കുള്ളില്‍ ഭാര്യ കുഴഞ്ഞു വീണ് മരിച്ചു.

കുമ്പള ആരിക്കാടി മുഹിയുദ്ദീന്‍ മസ്ജിദ് റോഡില്‍ അഷ്‌റഫിന്റെ ഭാര്യ സഫാനയാണ് (25) കുഴഞ്ഞു വീണ് മരിച്ചത്. ഒരു മാസം മുൻപായിരുന്നു സഫാന പ്രസവിച്ചത്. ആശുപത്രിയില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതി മുപ്പത്തിയഞ്ചാം ദിവസത്തെ ചടങ്ങുകള്‍ക്കായി ചൊവ്വാഴ്ച ഭര്‍ത്താവിന്‍റെ വീട്ടില്‍ എത്തിയതായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേസമയം തന്നെയാണ് ദുബായില്‍ നിന്ന് അഷ്റഫ് നാട്ടിലെത്തിയത്.
കുഞ്ഞിന്റെ തൊട്ടില്‍ കെട്ടല്‍ ചടങ്ങുകള്‍ ആരിക്കാടിയിലെ ഭര്‍തൃവീട്ടില്‍ ആരംഭിക്കുന്നതിന് തൊട്ടുമുൻപ് സഫാന കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മിനിട്ടുകള്‍ക്ക് മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.