കോട്ടയം സ്വദേശിനിയെ ഇതുവരെ പീഡിപ്പിച്ചത് 9 പേർ; പ്രതികളില്‍ അഞ്ചുപേരും എത്തിയത് ഭാര്യമാരുമായി; തനിച്ചെത്തുന്നവർ അറിയപ്പെടുന്നത് ‘സ്റ്റഡ്’കളെന്ന്;സ്റ്റഡ്കളായെത്തുന്നവർ സംഘത്തിന് നൽകേണ്ടത് 14,000 രൂപ; സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റിലായതോടെ ആകെ പിടിയിലായത് ഏഴ് പേർ; സൗദിയിലേക്ക് കടന്നയാളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളുമായി കേരള പൊലീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം∙ സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ പരസ്പരം കൈമാറിയെന്ന കേസില്‍ കോട്ടയം സ്വദേശിനിയെ പീഡിപ്പിച്ചത് 9 പേരെന്ന് കണ്ടെത്തല്‍.

സംഘത്തിലെ ഒരാള്‍ കൂടി ഞായറാഴ്‌ച രാത്രി അറസ്റ്റിലായി. എറണാകുളം സ്വദേശിയാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇതിനിടെ ഒരാള്‍ സൗദിയിലേക്ക് കടന്നതായി പൊലീസിന് വിവരം കിട്ടി. ഇയാളെ തിരികെ എത്തിക്കാനുള്ള ശ്രമം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനാട്‌ സ്വദേശിനി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയുടെ അന്വേഷണത്തിലാണ് പങ്കാളികളെ പരസ്‌പരം കൈമാറുന്ന റാക്കറ്റിനെ കുറിച്ച്‌ പുറം ലോകം അറിയുന്നത്. ഭര്‍ത്താവ്‌ മറ്റ് നാല്‌ പേരുടെ കൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് നിര്‍ബന്ധിച്ചുവെന്നും പ്രകൃതി വിരുദ്ധ ലൈംഗികതയ്‌ക്ക് വരെ ഭര്‍ത്താവ്‌ നിര്‍ബന്ധിച്ചുവെന്നുമാണ് യുവതിയുടെ പരാതി.

കോട്ടയം സ്വദേശിനിയുടെ പരാതിയിലെ പ്രതികളില്‍ അഞ്ചുപേരും ഭാര്യമാരുമായി വന്നവരാണെന്നും പൊലീസ് കണ്ടെത്തി. നാലുപേര്‍ തനിച്ചെത്തിയവരാണ്. ഇവരെ ‘സ്റ്റഡ്’ എന്നാണ് അറിയപ്പെടുന്നത്. സംഘത്തിന് ഇവര്‍ 14,000 രൂപ നല്‍കണം.

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലെ റിസോർട്ടുകളും ഹോംസ്റ്റേകളും ഇത്തരം സംഘങ്ങളുടെ താവളങ്ങളെന്നാണ് കണ്ടെത്തല്‍.

പ്രവാസികളും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ദമ്പതികളും പങ്കാളികളെ കൈമാറ്റം ചെയ്യുന്ന സെക്സ് റാക്കറ്റിന്റെ ഭാഗമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അവധിയിൽ നാട്ടിലെത്തുന്ന പലരും ടൂറിസം കേന്ദ്രങ്ങളിലെ താമസയിടങ്ങളാണ് കപ്പിൾ മീറ്റിനായി തിരഞ്ഞെടുക്കുന്നത്. പല റിസോർട്ടുകളും ഇത്തരം സംഘങ്ങൾക്കായി മാത്രം പ്രവർത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കോട്ടയം സ്വദേശിനിയുടെ പരാതിയിൽ അറസ്റ്റിലായ പ്രതികളുടെ ഫോണിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.

ഫെയ്സ്ബുക്, ടെലഗ്രാം, വാട്സ് ആപ് എന്നിവിടങ്ങളിലാണ് പങ്കാളികളെ കൈമാറുന്നവരുടെ ഗ്രൂപുകള്‍ പ്രവര്‍ത്തിക്കുന്നത്. മീറ്റ് അപ് കേരള, കപിള്‍ മീറ്റ് കേരള, കുക് ഹോള്‍ഡ് കേരള, റിയല്‍ മീറ്റിങ് തുടങ്ങിയ പേരുകളിലാണ് ഗ്രൂപുകള്‍ അറിയപ്പെടുന്നത്. ഇതില്‍ അംഗമാകുന്നവര്‍ ചിത്രങ്ങള്‍ അയച്ചുനല്‍കിയും സന്ദേശങ്ങള്‍ അയച്ചും പരസ്പരം പരിചയപ്പെടും. തുടര്‍ന്ന് പങ്കാളികളെ കൈമാറാന്‍ താത്പര്യമുണ്ടെന്ന് അറിയിക്കും.

അടുത്തതായി എത്തിച്ചേരുന്ന സ്ഥലവും മറ്റുവിവരങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ കൈമാറുകയാണ്. ആയിരക്കണക്കിന് പേരാണ് ഇത്തരം ഗ്രൂപുകളില്‍ അംഗങ്ങളായിട്ടുള്ളത്. ഫെയ്സ്ബുക് ഗ്രൂപുകളില്‍ പലരും വ്യാജ ഐ ഡികളാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ആരും സംശയിക്കാതിരിക്കാന്‍ വീടുകളില്‍ വിരുന്ന് വരുന്ന പോലെ കുട്ടികളുമായാണ് ദമ്ബതികള്‍ ലൈംഗികബന്ധത്തിലേര്‍പെടാനായി ഒത്തുച്ചേരുന്നത്. വീടുകള്‍ക്ക് പുറമേ റിസോര്‍ടുകളിലും ഹോംസ്റ്റേകളിലും ഇത്തരം ഒത്തുച്ചേരലുകള്‍ നടക്കുന്നുണ്ട്. കുടുംബവുമായി വരുന്നതിനാല്‍ ആളുകള്‍ക്ക് സംശയം തോന്നില്ലെന്നതും ഇവര്‍ക്ക് സഹായകരമാണ്.

ഒരേസമയം ഒന്നിലധികംപേരുമായി ലൈംഗികബന്ധത്തിലേര്‍പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചെന്നാണ് പരാതിക്കാരിയായ യുവതി പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. പലവിധത്തിലുള്ള ലൈംഗികവൈകൃതങ്ങള്‍ക്കും ഇരയായെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. മറ്റുള്ളവരുമായി ലൈംഗികബന്ധത്തിന് വിസമ്മതിച്ചാല്‍ ആത്മഹത്യചെയ്യുമെന്നായിരുന്നു ഭര്‍ത്താവിന്റെ ഭീഷണി.

സംഭവം പുറത്തുപറഞ്ഞാലും താന്‍ ജീവനൊടുക്കുമെന്ന് ഭര്‍ത്താവ് പറഞ്ഞതായും ഇവര്‍ പറയുന്നു. ഇതിന്റെ ഭാഗമായി കഴുത്തില്‍ കുരുക്കിട്ട ചില ചിത്രങ്ങളും ഭര്‍ത്താവ് യുവതിക്ക് അയച്ചുനല്‍കിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.