video
play-sharp-fill

വീട്ടില്‍ സ്ഥിരമായി മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നു ; ഹോംഗാര്‍ഡിനെതിരെ പൊലീസിന് പരാതിയുമായി ഭാര്യ ; പരാതി ഫയല്‍ വലിച്ചുകീറി ഓടി ഹോംഗാര്‍ഡ് ; ഒടുവിൽ കീഴടങ്ങി

വീട്ടില്‍ സ്ഥിരമായി മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നു ; ഹോംഗാര്‍ഡിനെതിരെ പൊലീസിന് പരാതിയുമായി ഭാര്യ ; പരാതി ഫയല്‍ വലിച്ചുകീറി ഓടി ഹോംഗാര്‍ഡ് ; ഒടുവിൽ കീഴടങ്ങി

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: തനിക്കെതിരേ ഭാര്യ പൊലീസില്‍ നല്‍കിയ പരാതിയും തട്ടിപ്പറിച്ച് കടന്നുകളഞ്ഞ ഹോംഗാര്‍ഡിനെ ഒടുവില്‍ കോടതി റിമാന്‍ഡ് ചെയ്തു. താമരശ്ശേരി പൊലീസ് സ്‌റ്റേഷനിലെ ഹോംഗാര്‍ഡ് നന്മണ്ട കൂടത്താംകണ്ടി സുധീഷിനെയാണ് പേരാമ്പ്ര കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.

വീട്ടില്‍ സ്ഥിരമായി മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നുവെന്ന് കാണിച്ച് ഇയാളുടെ ഭാര്യ ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സുധീഷിനെ കഴിഞ്ഞ ദിവസം ബാലുശ്ശേരി പൊലീസ് അധികൃതര്‍ സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ വൈകീട്ട് അഞ്ചോടെ സ്‌റ്റേഷനില്‍ മദ്യപിച്ചെത്തിയ ഇയാള്‍ അവിടെയുണ്ടായിരുന്ന പൊലീസുകാരോട് കയര്‍ത്തു സംസാരിക്കുകയും ഇയാളുടെ ഭാര്യ നല്‍കിയ പരാതികള്‍ ഉള്‍പ്പെടെയുള്ള ഫയല്‍ വലിച്ചുകീറി ഓടാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ പൊലീസുകാര്‍ സുധീഷിനെ കീഴ്‌പ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.