പതിനഞ്ചു വയസുള്ള അനന്തരവളുമായി ലൈംഗിക ബന്ധം ; ഭര്‍ത്താവിന്റെ ലിംഗം മുറിച്ച് ടോയ്‌ലറ്റില്‍ ഫ്ലഷ് ചെയ്ത് ഭാര്യ ; ഭാര്യയ്ക്ക് എതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പതിനഞ്ചു വയസുള്ള അനന്തരവളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ച്‌, ഭര്‍ത്താവിന്റെ ലിംഗം മുറിച്ച്‌ ഭാര്യ പ്രതികാരം വീട്ടി.ബ്രസീലിലെ അതിബായയിലാണ് സംഭവം നടന്നത്. സ്ത്രീക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.

ഭര്‍ത്താവിനെ ആകര്‍ഷിച്ച്‌ ബെഡ്റൂമിലേക്ക് വിളിച്ചു വരുത്തുകയാണ് പ്രതി ആദ്യം ചെയ്തത്. ശേഷം കട്ടിലില്‍ കിടത്തി ഇയാളുടെ കൈകളും കാലുകളും ബന്ധിച്ചതിനു ശേഷം ഒരു റേസര്‍ കൊണ്ട് ലിംഗം മുറിക്കുകയായിരുന്നു. മുറിച്ചു മാറ്റിയ ലിംഗം കൈകളില്‍ എടുത്ത് അതിന്റെ ചിത്രവും എടുത്തതിനു ശേഷം ഇത് ടോയ്‌ലറ്റില്‍ ഫ്ലഷ് ചെയ്യുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ശേഷം, പ്രതി തന്നയാണ് ഇക്കാര്യം പോലീസില്‍ വിളിച്ച്‌ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ഗുഡ് ഈവനിംഗ്, ഓഫീസര്‍, ഞാൻ എന്റെ ഭര്‍ത്താവിന്റെ ലിംഗം മുറിച്ചുമാറ്റി,” എന്ന് പ്രതി ഫോണ്‍ ചെയ്ത് പറഞ്ഞതായി പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് വീണ്ടും തുന്നിച്ചേര്‍ക്കാൻ കഴിയും എന്ന് എവിടെയോ താൻ കേട്ടിട്ടുണ്ടെന്നും അതിനാല്‍ ലിംഗം ഫ്ലഷ് ചെയ്ത് കളഞ്ഞെന്നും പ്രതി പോലീസുകാരോട് പറഞ്ഞു.

39 കാരനായ ഭര്‍ത്താവ് ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇയാളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.15 വയസുള്ള ബന്ധുവിനൊപ്പം തന്റെ ഭര്‍ത്താവ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന പ്രതിയുടെ മൊഴി പൊലീസ് പരിശോധിച്ചുവരികയാണ്. ബ്രസീലില്‍ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാൻ സാധിക്കുന്ന ഏറ്റവും കുറഞ്ഞ പ്രായം 14 വയസ് ആണ്.