ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍ ; കടബാധ്യതയാണ് കൃത്യത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം ; അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം പരവൂരിലാണ് സംഭവം. 39കാരിയായ പ്രീത, പതിനാലുവയസുകാരി ശ്രീനന്ദ എന്നിവരാണ് മരിച്ചത്. കടബാധ്യതയാണ് കൃത്യത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ രാത്രിയിലായിരുന്നു കൊലപാതകം നടന്നത്. അമ്മ പ്രീത പൂതക്കുളം സര്‍വീസ് ബാങ്കിലെ കളക്ഷന്‍ ഏജന്റാണ്. മകള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. അച്ഛന്‍ ശ്രീജു മക്കളെയും ഭാര്യയെയും വിഷം കൊടുത്ത ശേഷം കഴുത്തറുക്കുകയായിരുന്നു. മകന്‍ ശ്രീരാഗ് പ്ലസ് ടു വിദ്യാര്‍ഥിയാണ്. ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും അച്ഛന്‍ ശ്രീജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ അയല്‍വാസിയായ ബന്ധു വീടിന്റെ വാതില്‍ തുറക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മുറിക്ക് പുറത്തുകൂടി ചോര ഒഴുകുന്നത് കണ്ടത്. തുടര്‍ന്ന് വാതില്‍ പൊളിച്ച് ബന്ധുക്കള്‍ അകത്ത് കടന്നപ്പോഴാണ് നാലുപേരെയും കണ്ടെത്തിയത്. അച്ഛന്റെയും മകന്റെയും ശരീരത്തില്‍ ജീവന്റെ തുടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അമ്മയും മകളും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.