play-sharp-fill
യുവാവ് ഭാര്യയേയും ഭാര്യാമാതാവിനെയും കുത്തി; ഭാര്യമാതാവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

യുവാവ് ഭാര്യയേയും ഭാര്യാമാതാവിനെയും കുത്തി; ഭാര്യമാതാവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

സ്വന്തം ലേഖിക

 

തിരുവനന്തപുരം: യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തി.ഭാര്യമാതാവ് വസുമതി (65) തൽക്ഷണം മരിച്ചു.കുത്തേറ്റ ഭാര്യ സതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണം.നഗരൂർ ഗേറ്റ് മുക്കിലാണ് സംഭവം. ഭാര്യയെയും അമ്മായി അമ്മയെയും കുത്തിയ സന്തോഷ് അപ്പോൾ തന്നെ അവിടെ നിന്നും കടന്നു കളഞ്ഞു. യുവാവിനായി നഗരൂർ പൊലീസ് തെരച്ചിൽ നടത്തുകയാണ്. ഇവരുടെ വീട്ടിൽ നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.