play-sharp-fill
ഭർത്താവ് ജീവിച്ചിരിക്കെ വിധവാ പെൻഷൻ വാങ്ങി സി.പി.എം നേതാവിന്റെ ഭാര്യ ; പെൻഷൻ തുക വാങ്ങുന്നത് പുനർവിവാഹിതയല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കി

ഭർത്താവ് ജീവിച്ചിരിക്കെ വിധവാ പെൻഷൻ വാങ്ങി സി.പി.എം നേതാവിന്റെ ഭാര്യ ; പെൻഷൻ തുക വാങ്ങുന്നത് പുനർവിവാഹിതയല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കി

സ്വന്തം ലേഖകൻ

പാലക്കാട് : അർഹതയുള്ളവർ തഴയപ്പെടുമ്പോൾ ഭർത്താവ് ജീവിച്ചിരിക്കെ പെൻഷൻ വാങ്ങി സിപിഎം നേതാവിന്റെ ഭാര്യ. പാലക്കാട് വടകര പഞ്ചായത്തിലെ മൂന്നാം വാർഡിലെ താമസക്കാരിയായ സിപിഎം കോഴിപ്പാറ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ഭാര്യയുമായ ധനലക്ഷ്മിയാണ് ഭർത്താവ് ജീവിച്ചിരിക്കെ പെൻഷൻ വാങ്ങുന്നത്.

കോഴിപ്പാറ സഹകരണബാങ്കിന്റെ ഭരണസമിതി അംഗമാണ് സുലൈമാൻ. ഇവിടുത്തെ പെൻഷൻ വിതരണ ചുമതല ധനലക്ഷ്മിക്കാണ്. ആദ്യ ഭർത്താവ് മരിച്ച ശേഷമാണ് ധനലക്ഷ്മി സുലൈമാനെ വിവാഹം ചെയ്തത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2016 മുതലാണ് ധനലക്ഷ്മി വിധവ പെൻഷൻ വാങ്ങി തുടങ്ങിയത്. എന്നാൽ 2010 ൽ സുലൈമാൻ ദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ ഭാര്യയുടെ സ്ഥാനത്ത് ധനലക്ഷ്മി എന്നാണ് ചേർത്തിരിക്കുന്നത്.

എന്നാൽ പുനർവിവാഹിതയല്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനാൽ 2019ൽ പെൻഷൻ വിതരണം തടഞ്ഞിരുന്നു.തുടർന്ന് 2020 ൽ ഇവർ പുനർവിവാഹിതയല്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സമർപ്പിച്ചതിനാൽ കുടിശ്ശികയുള്ള പെൻഷൻ തുക കൂടി അനുവദിച്ചിരുന്നു.

അർഹതയുണ്ടായിട്ടും നിരവധി ആളുകൾ പെൻഷൻ ലിസ്റ്റിൽ ഉൾപ്പെടാതെ ഇരിക്കുമ്പോഴാണ് സിപിഎം നേതാവിന്റെ ഭാര്യ വിധവ പെൻഷൻ വാങ്ങുന്നത്.

Tags :