video
play-sharp-fill

മദ്യം കൊറോണയെ പ്രതിരോധിക്കുമോ..? വിശദീകരണവുമായി ഡബ്ല്യുഎച്ച്ഒ

മദ്യം കൊറോണയെ പ്രതിരോധിക്കുമോ..? വിശദീകരണവുമായി ഡബ്ല്യുഎച്ച്ഒ

Spread the love

സ്വന്തം ലേഖകൻ

ജനീവ: കൊറോണ വൈറസ് വ്യാപനം ശക്തമായതോടെ എങ്ങനെയെല്ലാം പ്രതിരോധിക്കാമെന്ന വഴികൾ തേടുകയാണ് ജനങ്ങൾ. ആരോഗ്യപ്രവർത്തകരും സംഘടനകളും ഊർജിതമായി പ്രചാരണ പ്രവർത്തനങ്ങളുമായി രംഗത്തുണ്ടെങ്കിലും അതോടൊപ്പം വ്യാജ പ്രചരണങ്ങളും കൊഴുക്കുകയാണ്.

 

 

മദ്യം കൊറോണ വൈറസിനെ പ്രതിരോധിക്കുമോ എന്നാണ് മിക്കവരും ഇപ്പോൾ അന്വേഷിക്കുന്നത്. മദ്യം കഴിക്കുന്നവർ സുരക്ഷിതരാണെന്നും മദ്യം കൊറോണ വൈറസിനെ നശിപ്പിക്കുമെന്നും പ്രചരണങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഇതോടെ ലോകാരോഗ്യസംഘടന തന്നെ ഇതിനു വിശദീകരണവുമായി എത്തിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മദ്യം വൈറസിനെ നശിപ്പിക്കുകയില്ല. മദ്യമോ, ക്ലോറിനോ ശരീരത്തിനുള്ളിൽ പ്രവേശിച്ചിരിക്കുന്ന വൈറസിനെ നശിപ്പിക്കുകയില്ലെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. എന്നാൽ മദ്യവും ക്ലോറിനും ഉപരിതലങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കാം. അതും ഉചിതമായ നിർദേശങ്ങൾ അനുസരിച്ച് പ്രകാരം വേണമെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു.

 

ചൂട് വെള്ളത്തിൽ കുളിക്കുന്നതും കൊറോണയെ പ്രതിരോധിക്കാൻ സഹായിക്കില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.കൊറോണയെ പ്രതിരോധിക്കാൻ ഏറ്റവും ഉചിതമായ മാർഗം ഇടയ്ക്കിടെ കൈകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കഴുകുന്നതാണെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.