
ന്യൂയോർക്ക്: ദക്ഷിണാഫ്രിക്കൻ സ്വദേശികളായ 49 വെളുത്ത വർഗക്കാർക്ക് അഭയാർത്ഥി പദവി നല്കി ട്രംപ്.
ഞായറാഴ്ച അമേരിക്കയിലേക്ക് സ്വകാര്യ ചാർട്ടർ വിമാനത്തില്‍ യാത്ര തിരിച്ച 49 വെളുത്ത വർഗക്കാർക്കാണ് ട്രംപ് ഭരണകൂടം ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച പദ്ധതിക്ക് കീഴില്‍ അഭയാർത്ഥി പദവി നല്‍കിയത്.
കുട്ടികളും മുതിർന്നവരും അടങ്ങുന്ന 49 അംഗ സംഘം വാഷിംഗ്ടണിന് സമീപത്തെ ഡല്ലേസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് എത്തുന്നത്. ദക്ഷിണാഫ്രിക്കയിലെ ന്യൂനപക്ഷമായ വെളുത്ത വർഗക്കാരിലെ ആദ്യ സംഘമാണ് ഈ 49പേർ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദക്ഷിണാഫ്രിക്കൻ സർക്കാരില്‍ നിന്ന് വംശവെറി നേരിട്ടവരാണ് ഈ സംഘമെന്നാണ് ട്രംപ് വിശദമാക്കുന്നത്. ഇതിനാലാണ് ഇവർക്ക് അമേരിക്കയിലേക്ക് എത്താനുള്ള അവസരമൊരുക്കുന്നതെന്ന് ട്രംപ് നേരത്തെ വിശദമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി എത്തിയ ഡച്ച് കുടിയേറ്റക്കാരില്‍ നിന്നുള്ള വംശീയ വിഭാഗക്കാരില്‍ നിന്നുള്ളവരാണ് ഇവർ.