video

00:00

ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കണോ? അല്‍പ്പം ഗോതമ്പുപൊടി മതി; മുഖം ചന്ദ്രനെപ്പോലെ തിളങ്ങും; 15 മിനിട്ടില്‍ ഫലം ഉറപ്പ്

ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കണോ? അല്‍പ്പം ഗോതമ്പുപൊടി മതി; മുഖം ചന്ദ്രനെപ്പോലെ തിളങ്ങും; 15 മിനിട്ടില്‍ ഫലം ഉറപ്പ്

Spread the love

കോട്ടയം: ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും. ഇതിനായി പരസ്യത്തിലും മറ്റും കാണുന്ന വില കൂടിയ ക്രീമുകള്‍ ഉപയോഗിച്ചാലും ചിലപ്പോള്‍ വിചാരിച്ച ഫലം കിട്ടണമെന്നില്ല.

ചിലപ്പോള്‍ ഇവ അലർജി വരെ ഉണ്ടാക്കാം. അതിനാല്‍, മുഖകാന്തി വർദ്ധിപ്പിക്കാനായി പ്രകൃതിദത്തമായ മാർഗങ്ങള്‍ തേടുന്നതാണ് എപ്പോഴും നല്ലത്.

നിങ്ങളുടെ വീട്ടില്‍ തന്നെ ഇതിന് പരിഹാരം കാണാൻ കഴിയും. എന്നാല്‍ ഇക്കാര്യം പലർക്കും അറിയില്ല. നമ്മുടെ അടുക്കളയില്‍ ഉപയോഗിക്കുന്ന ചില സാധനങ്ങള്‍ കൊണ്ടുതന്നെ എളുപ്പത്തില്‍ ചർമകാന്തി വർദ്ധിപ്പിക്കാം. ഇതിനായി ആവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെയാണ് ഈ ഫേസ്‌പാക്ക് തയ്യാറാക്കുന്നതെന്നും നോക്കാം. ഒറ്റ ഉപയോഗത്തില്‍ തന്നെ ഫലം ലഭിക്കും എന്നതാണ് ഈ പാക്കിന്റെ പ്രത്യേകത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആവശ്യമായ സാധനങ്ങള്‍

ഗോതമ്പ പൊടി – 1 ടേബിള്‍സ്‌പൂണ്‍
തൈര് – 1 ടേബിള്‍സ്‌പൂണ്‍

ഒലീവ് ഓയില്‍ – അര ടീസ്‌പൂണ്‍

തേൻ – 1 ടീസ്‌പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു വൃത്തിയുള്ള പാത്രത്തില്‍ ഗോതമ്ബ് പൊടി, തൈര്, ഒലീവ് ഓയില്‍, തേൻ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം അഞ്ച് മിനിട്ട് മാറ്റി വയ്‌ക്കണം.

ഉപയോഗിക്കേണ്ട വിധം

നന്നായി കഴുകി വൃത്തിയാക്കിയ മുഖത്തേക്ക് നേരത്തേ തയ്യാറാക്കി വച്ച ഫേസ്‌പാക്ക് പുരട്ടിക്കൊടുക്കാവുന്നതാണ്. 15 – 20 മിനിട്ട് വച്ചശേഷം കഴുകി കളയാവുന്നതാണ്.