ഗോതമ്പ് ദോശ കഴിക്കാൻ മടിയുള്ള കുട്ടികള്‍ക്ക് ഇങ്ങനെ കൊടുത്തു നോക്കൂ. കണ്ടാല്‍ ഒരു ചെറിയ പിസ്സ പോലിരിക്കും, പക്ഷേ പ്രധാന ചേരുവ ഗോതമ്പുപൊടിയും പനീറും; റെസിപ്പി ഇതാ

Spread the love

കോട്ടയം: ഗോതമ്പ് ദോശ കഴിക്കാൻ മടിയുള്ള കുട്ടികള്‍ക്ക് ഇങ്ങനെ കൊടുത്തു നോക്കൂ. കണ്ടാല്‍ ഒരു ചെറിയ പിസ്സ പോലിരിക്കും, പക്ഷേ പ്രധാന ചേരുവ ഗോതമ്പുപൊടിയും പനീറുമാണ്.

video
play-sharp-fill

ചേരുവകള്‍

പനീർ ക്യൂബ്സ് – 1 കപ്പ്
ഉപ്പ് -1 ടീസ്‌പൂണ്‍
ഗരം മസാല -¼ ടീസ്‌പൂണ്‍
മുളക്കുപൊടി -½ ടീസ്‌പൂണ്‍
ഓയില്‍ – 1 ടീസ്‌പൂണ്‍
സവാള അരിഞ്ഞത് – 1 എണ്ണം
കാപ്സിക്കം അരിഞ്ഞത് -1

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദോശമാവ് ഉണ്ടാകുന്നതിന്

ഗോതമ്പുപൊടി – ½ കപ്പ്
കോണ്‍ഫ്‌ളോർ – 3 ടേബിള്‍സ്പൂണ്‍
ഉപ്പ് – 1 ടീസ്‌പൂണ്‍
വെള്ളം- ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ പനീർ ക്യൂബ്സ് എടുക്കുക അതിലേക്ക് ഉപ്പും ഗരംമസാലയും മുളക്കുപൊടിയും ഓയിലും ചേർത്ത് യോജിപ്പിക്കുക. പനീർ വേറെ ഒരു പാത്രത്തിലേക്ക് മാറ്റിയതിനു ശേഷം ബാക്കിയുള്ള മസാലയില്‍ സവാളയും ക്യാപ്‌സിക്കവും ചേർത്ത് യോജിപ്പിക്കുക. ഒരു പാൻ അടുപ്പില്‍ വെച്ച്‌ ചൂടാകുമ്ബോള്‍ പനീർ വറുത്തെടുക്കുക. ആവശ്യമെങ്കില്‍ മാത്രം ഓയില്‍ ചേർക്കുക. അതിനു ശേഷം സവാളയും കാപ്‌സിക്കവും വഴറ്റി മാറ്റിവെക്കുക.

ദോശമാവ് ഉണ്ടാകുന്നതിനായി ഒരു പാത്രത്തില്‍ ഗോതമ്ബു പൊടി ചേർക്കുക. അതിലേക്ക് കോണ്‍ഫ്‌ളോർ ഉപ്പ് എന്നിവ ചേർത്ത് ഇളകിയതിനു ശേഷം വെള്ളം ചേർത്ത് ദോശമാവു പരുവത്തില്‍ ആക്കി എടുക്കുക. ഇനി ദോശ കല്ല് തീയില്‍ വെച്ച്‌ ചൂടാക്കുമ്ബോള്‍ ചെറിയ ദോശകള്‍ ഉണ്ടാക്കുക. ദോശയുടെ ഒരു ഭാഗം നന്നായി വെന്തു കഴിയുമ്ബോള്‍ തീ ഏറ്റവും കുറച്ചു മറിച്ചിടുക. മറിച്ചിട്ടതിനുശേഷം ദോശയുടെ മുകളില്‍ ടൊമാറ്റോ സോസ് ഒരു സ്‌പൂണ്‍ കൊണ്ട് തേക്കുക. അതിനു മുകളില്‍ ചുരണ്ടിയ ചീസ് ചേർക്കുക. ശേഷം വഴറ്റി വെച്ചിരിക്കുന്ന സവാളയും കാപ്‌സിക്കവും ചേർക്കുക. അതിനു മുകളിലായി പനീർ ചേർക്കുക.മുകളില്‍ ചുരണ്ടിയ ചീസ് ചേർത്ത് ചെറിയ തീയില്‍ ചീസ് ഉരുക്കുന്നത് വരെ അടച്ചു വെച്ച്‌ വേവിക്കുക.ചീസ് നന്നായി ഉരുക്കിക്കഴിഞ്ഞാല്‍ തീ ഓഫ് ചെയ്‌തു കുട്ടികള്‍ക്ക് കൊടുക്കാവുന്നതാണ്.