ദിവസവും ഗോതമ്പ് ചപ്പാത്തിയും പുട്ടുമൊക്കെ കഴിക്കുന്നവരാണോ നിങ്ങൾ?; അമിതമായി ഗോതമ്പ് കഴിച്ചാലും ദോഷകരം

Spread the love

പ്രമേഹരോഗമുള്ളവരും വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും കൂടുതലും തിരഞ്ഞെടുക്കുന്നത് ഗോതമ്പ് ആണ്. അരിയാഹാരം കൂടുതലായി കഴിക്കുന്നത് രക്തത്തില്‍ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുമെന്നും പ്രമേഹത്തിനും പൊണ്ണത്തടിക്കുമൊക്കെ കാരണമാകുമെന്നുമാണ് പറയുന്നത്. അതിനാല്‍ തന്നെ അരിയോട് നോ പറഞ്ഞ് ഗോതമ്ബ് തിരഞ്ഞെടുക്കുകയാണ് ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നവർ ചെയ്യുന്നത്. എന്നാല്‍ ഗോതമ്ബ് അമിതമായാലും പ്രശ്‌നമാണ്. പതിവായി ഗോതമ്ബ് മാത്രം കഴിക്കുന്നവർ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

ഗോതമ്ബ് അമിതമായി കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പലർക്കും അറിയില്ല. ഗോതമ്ബില്‍ അടങ്ങിയിട്ടുള്ള ഗ്ളൂട്ടണെയാണ് പേടിക്കേണ്ടത്. ഗോതമ്ബ് അമിതമായി കഴിക്കുന്നത് വായുകയറുക, വയറുവേദന, മലബന്ധം തുടങ്ങിയവയ്ക്ക് കാരണമാകും. ഗോതമ്ബ് കഴിച്ചതിനുശേഷം മേല്‍പ്പറഞ്ഞവ അനുഭവപ്പെടുകയാണെങ്കില്‍ അത് അലർജിയുടെ ലക്ഷണവുമാകാം. ഗോതമ്ബ് കൂടുതല്‍ കഴിക്കുന്നത് എക്‌സിമ പോലുള്ള ചർമ്മ പ്രശ്നങ്ങള്‍ക്കും ചർമ്മത്തിലെ അലർജിക്കും കാരണമായേക്കാം. ഗോതമ്ബ് കഴിച്ചതിനുശേഷം ചർമ്മത്തില്‍ ചൊറിച്ചിലും ചുവന്ന തടിപ്പും മറ്റും അനുഭവപ്പെടുകയാണെങ്കില്‍ വൈദ്യസഹായം തേടേണ്ടതുണ്ട്.

ഗോതമ്ബിന്റെ അമിത ഉപഭോഗം ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകും. മൂക്കടപ്പ്, തുമ്മല്‍, ശ്വാസതടസം എന്നിവയുണ്ടാകാനിടയാക്കാം. ചപ്പാത്തിയും പുട്ടും പൂരിയുമൊക്കെ ഉണ്ടാക്കാനായി ഗോതമ്ബ് ഉപയോഗിക്കുമ്ബോള്‍ പൊടി പാറി മൂക്കിനുള്ളിലൂടെ ശരീരത്തിനകത്ത് എത്തുന്നതും പ്രശ്‌നമാണ്. ഗോതമ്ബ് അമിതമാകുന്നത് മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനും ഉറക്കക്കുറവിനും കാരണമായേക്കാം. ക്ഷീണവും ശ്രദ്ധക്കുറവും അനുഭവപ്പെടാനും ഇടയുണ്ട്. ഗോതമ്ബ് കഴിച്ചതിനുശേഷം തലവേദനയോ മൈഗ്രെയ്‌നോ അനുഭവപ്പെടുന്നത് അലർജിയുടെ ലക്ഷണങ്ങളാകാം. തൊണ്ടയിലെ വീക്കം, അണുബാധ, ചുണ്ടിലോ തൊണ്ടയിലോ നാവിലോ ചൊറിച്ചില്‍, നീർവീക്കം എന്നിവയും ഓറല്‍ അലർജി സിൻഡ്രോമിന്റെ ലക്ഷണങ്ങളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group