ബ്രേക്ഫാസ്റ്റിന് ഒരു ഹെല്‍ത്തി ഇടിയപ്പം ആയാലോ? ഗോതമ്പുപ്പൊടി ഉപയോഗിച്ച്‌ തയ്യാറാക്കാവുന്ന നല്ല സോഫ്റ്റ് ഇടിയപ്പം റെസിപ്പി ഇതാ

Spread the love

കോട്ടയം: ബ്രേക്ഫാസ്റ്റിന് ഒരു ഹെല്‍ത്തി ഇടിയപ്പം ആയാലോ? എന്നും തയ്യാറാക്കുന്ന ഇടിയപ്പത്തില്‍ നിന്നും അല്പം വ്യത്യസ്ഥമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ ഇടിയപ്പം.

ഗോതമ്പുപ്പൊടി ഉപയോഗിച്ച്‌ തയ്യാറാക്കാവുന്ന നല്ല സോഫ്റ്റ് ഇടിയപ്പം.

ആവശ്യമായ ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗോതമ്പ് പൊടി – ഒരു കപ്പ്
തിളച്ച വെള്ളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
നെയ്യ് – 1 ടീസ്പൂണ്‍
തേങ്ങ ചിരകിയത് – ഒരു കപ്പ്
തയ്യാറാക്കുന്ന വിധം

ഗോതമ്പ് പൊടി ചെറിയ തീയില്‍ വറുത്തെടുക്കുകയോ ആവിയില്‍ 10 മിനിറ്റ് വേവിക്കുകയോ ആണ് ആദ്യം ചെയ്യേണ്ടത്. ചൂടാറിയ ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് തിളച്ച വെള്ളം ഒഴിച്ചൊഴിച്ച്‌ കുഴച്ചെടുക്കുക. ഇതിനിടെയില്‍ അല്‍പം നെയ്യ് കൂടി ചേർത്താല്‍ ഇടിയപ്പം സോഫ്റ്റാകും. ഈ മാവ് സേവനാഴിയില്‍ നിറച്ച്‌ ഇഡ്ഡലി തട്ടില്‍ ചുറ്റിച്ചെടുക്കുക. തേങ്ങ ചിരകിയത് കൂടി ചേർത്താല്‍ രുചിയേറും.