അരിയും ഉഴുന്നും ഉപയോഗിക്കുന്നതിന് പകരം ഗോതമ്പ് നുറുക്ക് കൊണ്ട് ഇഡ്ലി ഉണ്ടാകാം; റെസിപ്പി ഇതാ

Spread the love

കോട്ടയം: ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി പറഞ്ഞു തരട്ടെ? സാധാരണ അരിയും ഉഴുന്നും ഉപയോഗിച്ച്‌ തയാറാക്കേണ്ട ഇഡലിയ്ക്ക് ഇന്നൊരു മേക്ക്‌ഓവർ ആവാം.

video
play-sharp-fill

അരിയും ഉഴുന്നും ഉപയോഗിക്കുന്നതിനു പകരം ഗോതമ്പ് നുറുക്കാണ് ചേർക്കുന്നത്. റെസിപ്പി ഇതാ.

അവശ്യ ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗോതമ്പ് നുറുക്ക്- 2 കപ്പ്
തൈര്- 2 കപ്പ്
വെള്ളം – 1/2 കപ്പ്
ഇഞ്ചി- 2 ടീസ്പൂണ്‍
കടുക്- 1 ടീസ്പൂണ്‍
വെളുത്തുള്ളി- 2 ടീസ്പൂണ്‍
ചുവന്നുള്ളി ഉള്ളി- 10
കറിവേപ്പില – ആവശ്യത്തിന്
പച്ചമുളക് – 2
കുരുമുളക് – 1 ടീസ്പൂണ്‍
മല്ലിയില- 2 ടേബിള്‍സ്പൂണ്‍
എണ്ണ- 3 ടേബിള്‍സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേയ്ക്ക് 2 കപ്പ് ഗോതമ്പ് നുറുക്കെടുക്കാം. അതിലേയ്ക്ക് ചേർത്തിളക്കി ഒരു മണിക്കൂർ മാറ്റി വയ്ക്കാം.ശേഷം ഒരു പാൻ അടുപ്പില്‍ വച്ച്‌ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. എണ്ണ ചൂടായതിലേയ്ക്ക് കടുക് ചേർത്തു പൊട്ടിക്കാം. ഇതില്‍ ഉഴുന്ന് പരിപ്പ്, വറ്റല്‍മുളക്, ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, പച്ചമുളക്, ചുവന്നുള്ളി എന്നിവ ചേർത്തു വേവിക്കാം.കുതിർക്കാൻ മാറ്റി വച്ചിരിക്കുന്ന ഗോതമ്പ് നുറുക്കിലേയ്ക്ക് തയ്യാറാക്കിയ താളിപ്പ് ചേർക്കാം. ഒപ്പം ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കാം. ആവശ്യമെങ്കില്‍ കുറച്ച്‌ വെള്ളം ഒഴിക്കാം. ഇഡ്ഡലി പാത്രത്തില്‍ വെള്ളമെടുത്ത് അടുപ്പില്‍ വയ്ക്കാം. ശേഷം ഇഡ്ഡലി തട്ടില്‍ എണ്ണ പുരട്ടി മാവ് ഒഴിക്കാം. ഇത് ഇഡ്ഡലി പാത്രത്തില്‍ വച്ച്‌ അടച്ച്‌ ആവിയില്‍ വേവിച്ചെടുക്കാം.