15 മിനിറ്റുകൊണ്ട് ഗോതമ്പ് ഇഡ്ഡലി റെഡി; എളുപ്പത്തിൽ തയ്യാറാക്കാവുന്ന റെസിപ്പി ഇതാ

Spread the love

കോട്ടയം: ഗോതമ്പ് ഇഡ്ഡലി തയാറാക്കാൻ വെറും പതിനഞ്ചു മിനിറ്റ് മതി. കുട്ടികള്‍ക് ലഞ്ച് ബോക്സില്‍ കൊടുക്കാൻ പറ്റിയ ഇഡ്ഡലിയാണിത്.

video
play-sharp-fill

പ്രമേഹരോഹികള്‍ക്കും കഴിക്കാം.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗോതമ്പ് പൊടി – 1 കപ്പ്
തൈര് – 1/4 കപ്പ്
റവ – 1/4 കപ്പ്
കുക്കിങ് സോഡാ – 1/4 ടീസ്പൂണ്‍
പച്ചക്കറികള്‍ (കാരറ്റ്, ബീൻസ്, കാബേജ്)
പച്ചമുളക്
ഇഞ്ചി
ഉപ്പ്‌
കടുക്
ഉഴുന്നു പരിപ്പ്
കറിവേപ്പില

തയാറാക്കുന്ന വിധം

ഗോതമ്പ് പൊടി മണം വരുന്നതുവരെ ചെറു തീയില്‍ വറുത്ത ശേഷം തണുക്കാൻ വെക്കുക. തണുത്ത ശേഷം ഇതിലേക്ക് തൈര്, റവ, ഉപ്പ്‌ എന്നിവ ചേർക്കുക. കുറച്ചു വെള്ളം ചേർത്ത് മാവ് കലക്കി എടുക്കുക. ഇതിലേക്കു പച്ചക്കറി അരിഞ്ഞത് ചേർത്ത് ഇളക്കിയെടുക്കാം. ഇതിലേക്കു കടുകും ഉഴുന്ന് പരിപ്പും എണ്ണയില്‍ വറുത്തതും ചേർത്ത് 15 മിനിറ്റ് അടച്ചു വെയ്ക്കുക. പതിനഞ്ച് മിനിറ്റിനുശേഷം സോഡാ പൊടി ചേർത്ത് നന്നായി യോജിപ്പിച്ച്‌ ഇഡ്ഡലി വേവിച്ചെടുക്കാം.