
കോട്ടയം: ഡയറ്റ് ചെയ്യുന്നവർക്കും മാവ് അരച്ച് സൂക്ഷിച്ചുവെയ്ക്കാൻ സാധിക്കാത്തവർക്കും പെട്ടന്ന് ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി
സോഫ്റ്റും രുചികരവുമായ ഈ ഇഡ്ഡലി തയ്യാറാക്കാൻ വേണ്ടത് ഗോതമ്പ് നുറുക്കാണ്. എങ്ങനെ ഈ ഹെല്‍ത്തി ടേസ്റ്റീ ഗോതമ്പ് ഇഡ്ഡലി തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗോതമ്ബ് നുറുക്ക്- ഒരു കപ്പ്
തൈര് – ഒരു കപ്പ്
വെള്ളം – കാല്‍ കപ്പ്
ഇഞ്ചി – ചെറുതായി അരിഞ്ഞത്
കടുക് – അര ടീസ്പൂണ്‍
വെളുത്തുള്ളി- ഒരു ടീസ്പൂണ്‍
ചുവന്നുള്ളി ഉള്ളി – 5
കറിവേപ്പില- ആവശ്യത്തിന്
പച്ചമുളക് – ഒന്ന്
കുരുമുളക് – അര ടീസ്പൂണ്‍
മല്ലിയില
എണ്ണ
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഗോതമ്പ് നുറുക്ക് ഒരു കപ്പിലേക്ക് എടുക്കുക. അതിലേക്ക് രു കപ്പ് തൈര് ചേർത്തിളക്കുക. ഇത് ഒരു മണിക്കൂർ മാറ്റി വെയ്ക്കുക ഇനി ഒരു പാൻ അടുപ്പില്‍ വെച്ച് വെളിച്ചെട്ട ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് കടുക് പൊട്ടിക്കുക. ശേഷം ഉഴുന്ന് പരിപ്പ്, വറ്റല്‍മുളക്, ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, പച്ചമുളക്, ചുവന്നുള്ളി എന്നിവ ചേർക്കു. ഇത് നേരത്തെ തൈര് ചേർത്ത് വെച്ചിരിക്കുന്ന ഗോതമ്ബ് നുറുക്കിലേക്ക് ചേർക്കാം. എന്നിട്ട് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇത് ഇളക്കി യോജിപ്പിക്കുക. ഇനി ഇത് ഇഡ്ഡലി തട്ടില്‍ ഒഴിച്ച് ആവിയില്‍ വേവിച്ചെടുക്കാം. 10 മുതല്‍ 12 മിനിറ്റിനു ശേഷം ഇത് വെന്ത് രുചികരമായ ഗോതമ്ബ് ഇഡ്ഡലി ലഭിക്കും. തക്കാളി ചമ്മന്തി, തേങ്ങ ചമ്മന്തി ഒക്കെ കൂട്ടി രുചികരമായ ഈ ഇഡ്ഡലി കഴിക്കാം.