
കോട്ടയം: പോഷക ഗുണങ്ങള്‍ നിറഞ്ഞ നുറുക്ക് ഗോതമ്പ് ദിവസത്തില്‍ ഒരു തവണയെങ്കിലും ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ വളരെ നല്ലതാണ്.
നല്ല പഞ്ഞി പോലെയുള്ള അപ്പം നുറുക്ക് ഗോതമ്പുകൊണ്ട് തയാറാക്കാം.
ചേരുവകള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
നുറുക്ക് ഗോതമ്പ് – ഒരു കപ്പ്
അവല്‍ – മൂന്നിലൊന്ന് കപ്പ്
തേങ്ങ ചിരകിയത് – ഒരു കപ്പ്
പഞ്ചസാര- 3 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
യീസ്റ്റ് – കാല്‍ ടീസ്പൂണ്‍
ഏലക്ക – 2 എണ്ണം
ജീരകം – അര ടീസ്പൂണ്‍
വെള്ളം – ആവശ്യത്തിന്
തയാറാക്കുന്ന വിധം
നുറുക്കുഗോതമ്പ് നന്നായി കഴുകി മൂന്നുമണിക്കൂർ കുതിർത്തുവയ്ക്കുക. രണ്ട് ഏലക്ക കൂടി ഗോതമ്പിന്റെ കൂടെ കുതിർക്കണം. അരയ്ക്കുന്നതിന് 10 മിനിറ്റ് മുൻപായി അവലും കുതിർത്തു വയ്ക്കുക. നുറുക്കുഗോതമ്പിലെ വെള്ളം ഊറ്റി കളഞ്ഞു ബാക്കിയുള്ള ചേരുവകള്‍ കൂടി ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് മിക്സിയില്‍ നല്ല മയത്തില്‍ അരച്ചെടുക്കണം. പുളിച്ചു പൊങ്ങാൻ 4 മുതല്‍ 6 മണിക്കൂർ വരെ വെക്കാം. ഒരു ദോശക്കല്ല് ചൂടാക്കി ഒരു തവി മാവ് ഒഴിച്ച് അടച്ചു വച്ച് ചെറിയ തീയില്‍ ഒരു മിനിറ്റ് വേവിക്കുക.



