
കോട്ടയം: ബ്രേക്ഫാസ്റ്റിന് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ദോശ റെസിപ്പി നോക്കിയാലോ? എന്നും തയ്യാറാക്കുന്ന ദോശയില്‍ നിന്നും അല്പം വ്യത്യസ്തമായി ഒരു ദോശ.
രുചികരമായ ഗോതമ്പ് ദോശ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു കപ്പ് ഗോതമ്പ് പൊടി
രണ്ട് സ്പൂണ്‍ മല്ലിയില (അരിഞ്ഞത്)
അര ടീസ്പൂണ്‍ ജീരകം
ആവശ്യത്തിന് ഉപ്പ്
വെള്ളം (മാവ് കലക്കാൻ ആവശ്യമായ അളവില്‍)
നെയ്യ് (ചുട്ടെടുക്കാൻ)
ചെറിയ രീതിയില്‍ അരിഞ്ഞ പച്ചക്കറികള്‍ (സവാള, കാരറ്റ് മുതലായവ – ഓപ്ഷണല്‍)
തയ്യാറാക്കുന്ന വിധം
ഒരു ബൗളില്‍ ഗോതമ്പ് പൊടി, മല്ലിയില, ജീരകം, ഉപ്പ് എന്നിവ എടുക്കുക. അരിഞ്ഞു വെച്ച പച്ചക്കറികള്‍ ചേർക്കുക (ഓപ്ഷണല്‍). ശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് കട്ടയില്ലാതെ കലക്കിയെടുക്കുക. ഒരു പാൻ അടുപ്പില്‍ വെച്ച് ചൂടാക്കുക. ചൂടായ പാനില്‍ അല്‍പ്പം നെയ്യ് പുരട്ടുക. മാവ് ഒഴിച്ച് കനം കുറച്ച് പരത്തുക. ഇരുവശവും മൊരിഞ്ഞു വരുമ്പോള്‍ എടുത്ത് കഴിക്കാവുന്നതാണ്.