ഈ ഫോണുകളിൽ ഇനി വാട്സ്ആപ്പ് കിട്ടില്ല; മെറ്റയുടെ പുതിയ തീരുമാനം ജൂൺ ഒന്ന് മുതൽ

Spread the love

തിരുവനന്തപുരം: ചില പഴയ ഐഫോണുകളിലും ആൻഡ്രോയ്‌ഡ് ഡിവൈസുകളിലും വാട്‌സ്‌ആപ്പ് ഇനി മുതല്‍ പ്രവർത്തിക്കില്ല. ഈ മാറ്റം 2025 ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.വാട്‌സ്‌ആപ്പിന്‍റെ മാതൃ കമ്ബനിയായ മെറ്റ ഈ തീരുമാനം 2025 മെയ് മാസം അവസാനത്തോടെ നടപ്പിലാക്കുമെന്ന് മുമ്ബ് അറിയിച്ചിരുന്നു. മെറ്റയുടെ പതിവ് അപ്‌ഡേറ്റ് പ്രക്രിയയുടെ ഭാഗമായാണ് വാട്സ്‌ആപ്പ് ചില പഴയ സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് ഒഴിവാക്കുന്നത്. സുരക്ഷയും മികച്ച പ്രകടനവും ഉറപ്പാക്കുക എന്നതാണ് ഈ അപ്ഡേറ്റിന്‍റെ പ്രധാന ലക്ഷ്യം.

ഈ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഇനി വാട്‌സ്‌ആപ്പ് പ്രവർത്തിക്കില്ല iOS 15 അല്ലെങ്കില്‍ പഴയ പതിപ്പുകള്‍ ആൻഡ്രോയ്‌ഡ് 5.0 (ലോലിപോപ്പ്) അല്ലെങ്കില്‍ പഴയത് വാട്‌സ്‌ആപ്പ് ഇനി ലഭിക്കാത്ത ഫോണ്‍ മോഡലുകള്‍ ഐഫോണ്‍ 5എസ്, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ 6എസ്, ഐഫോണ്‍ 6എസ് പ്ലസ്, ഐഫോണ്‍ എസ്‌ഇ (ഒന്നാം തലമുറ) സാംസങ് ഗാലക്സി എസ് 4, സാംസങ് ഗാലക്‌സി നോട്ട് 3 പേജ് 10: സോണി എക്സ്പീരിയ Z1 എല്‍ജി ജി2 വാവെയ് അസെൻഡ് P6 മോട്ടോ ജി (ഒന്നാം തലമുറ) മോട്ടോറോള റേസർ എച്ച്‌ഡി മോട്ടോ ഇ (2014)

നിങ്ങളുടെ ഫോണ്‍ ഈ ലിസ്റ്റില്‍ ഉണ്ടെങ്കില്‍ എന്തുചെയ്യണം? ആദ്യം, നിങ്ങളുടെ ഫോണ്‍ ഏത് സോഫ്റ്റ്‌വെയറിലാണ് പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കുക. നിങ്ങള്‍ iOS 15.1 അല്ലെങ്കില്‍ ആൻഡ്രോയ്‌ഡ് 5.1 അല്ലെങ്കില്‍ അതിന് മുകളിലുള്ള പതിപ്പ് ഉപയോഗിക്കുകയാണെങ്കില്‍ ഫോണില്‍ വാട്‌സ്‌ആപ്പ് തുടർന്നും പ്രവർത്തിക്കും. ഫോണ്‍ അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നില്ലെങ്കില്‍, പുതിയ ഫോണ്‍ വാങ്ങുന്നതിന് മുമ്ബ് നിങ്ങളുടെ വാട്‌സ്‌ആപ്പ് ഡാറ്റ ബാക്കപ്പ് ചെയ്യുക. പഴയ iOS, ആൻഡ്രോയ്‌ഡ് പതിപ്പുകളില്‍ സുരക്ഷാ അപ്‌ഡേറ്റുകള്‍ ലഭിക്കുന്നില്ല. ഇത് ഡാറ്റ ഹാക്കിംഗിനും മറ്റ് സൈബർ ഭീഷണികള്‍ക്കും സാധ്യത വർധിപ്പിക്കുന്നു. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് വാട്‌സ്‌ആപ്പ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group