‘നാളെ നീ എന്ന വ്യക്തിയും പടിയിറങ്ങും, അതാണ് കാലത്തിന്‍റെ നീതി’; സര്‍വീസില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനെതിരെ വാട്ട്സ്‌ആപ് സ്റ്റാറ്റസിട്ടു: എസ്‌ഐയ്ക്ക് സസ്പെൻഷൻ

Spread the love

കണ്ണൂർ: സർവീസില്‍ നിന്നും വിരമിച്ച സബ് ഇൻസ്പെക്ടർക്കെതിരെ വാട്ട്സ്‌ആപ് സ്റ്റാറ്റസിട്ട മറ്റൊരു സബ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ.

video
play-sharp-fill

പയ്യന്നൂർ പോലീസ് സ്റ്റേഷനിലെ മനോജ് കുമാറിനെയാണ് ഡിഐജി യതീഷ് ചന്ദ്ര സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ ഏപ്രില്‍ 30ന് വിരമിച്ച എൻ.പി. കൃഷ്ണനെതിരെയാണ് വിരമിക്കുന്ന അതേ ദിവസം തന്നെ മനോജ് കുമാർ വാട്ട്സ്‌ആപ് സ്റ്റാറ്റസ് ഇട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

”ലഭ്യമായ ജീവിത സൗകര്യങ്ങളില്‍ മറ്റു ജീവനുകള്‍ക്ക് പ്രസക്തി കൊടുക്കാതെ ജോലിയില്‍ പ്രതികാരം മാത്രം കണക്കാക്കി തീർപ്പാക്കുന്ന വ്യക്തികളോട് ഒന്നു മാത്രമേ പറയാനുള്ളു. നാളെ നീ എന്ന വ്യക്തിയും പടിയിറങ്ങും. അതാണ് കാലത്തിന്‍റെ നീതി. കാലം അത് ഭംഗിയായി നടപ്പാക്കുമെന്നാണ് കൃഷ്ണന്‍റെ ഫോട്ടോ ഉള്‍പ്പെടെ മനോജ് സ്റ്റാറ്റസാക്കിയത്.

ഇതിനുപിന്നാലെ കൃഷ്ണൻ പരാതി നല്‍കുകയായിരുന്നു. പയ്യന്നൂർ ഡിവൈഎസ്പി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് മനോജിനെ സസ്പെൻഡ് ചെയ്തത്. കണ്ണൂർ റൂറല്‍ എസ്പിയെ തുടരന്വേഷണത്തിനു ചുമതലപ്പെടുത്തി.